6 December 2025, Saturday

Related news

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ചേർത്തല നഗരത്തിൽ ബൈക്കപകടത്തിൽ വിദ്യാർഥിമരിച്ചു; പെൺസുഹൃത്തിനു പരിക്ക്

Janayugom Webdesk
ചേർത്തല
March 30, 2025 8:32 pm

ചേർത്തല നഗരത്തിൽ ആശുപത്രികവലയിൽ ബസ് ടൂറിസ്റ്റ് ബസിനടയിൽപെട്ട് വിദ്യാർഥിമരിച്ചു. ചേർത്തല എസ്എൻപുരം എസ്എൻട്രസ്റ്റ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥി മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാംവാർഡ് വളവനാട് ചേറുവെളി സജിമോന്റെയും ലിജിമോളുടെയും മകന് അജയ്(19)അണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12നായിരുന്നു അപകടം. നാലുംകൂടിയ കവലയിലായിരുന്നു അപകടം. ബസ് വരുന്നതുകണ്ട് ബൈക്ക് നിർത്താൻ ശ്രമിച്ചെങ്കിലും ബസിനടിയിലേക്കു ബൈക്കു തെന്നിവീണാണ് അപകടമെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അജയിയെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സഹോദരൻ: അക്ഷയ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.