5 March 2026, Thursday

Related news

March 5, 2026
March 5, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 25, 2026
February 24, 2026

ഇടുക്കി പുഴയില്‍ വിദ്യാർത്ഥി മുങ്ങി മരിച്ചു

Janayugom Webdesk
ഇടുക്കി
February 4, 2023 4:06 pm

ഇടുക്കി കഞ്ഞിക്കുഴി പഴയരി കണ്ടത്ത് പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പൊന്നെടുത്താൻ മുതലക്കുഴിയിൽ അജീഷിന്റെ മകൻ അഭിമന്യു (13) ആണ് മരിച്ചത്. പഴയരിക്കണ്ടം പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോളാണ് അപകടമുണ്ടായത്. ഏറെനേരം കഴിഞ്ഞിട്ടും അഭിമന്യു വെള്ളത്തിൽ നിന്നും മുകളിലേക്ക് വരാത്തത് കണ്ട് കൂട്ടുകാർ ബഹളം വയ്ക്കുകയായിരുന്നു.

സമീപത്ത് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളും നാട്ടുകാരും ചേർന്ന് തെരച്ചില്‍ നടത്തി അഭിമന്യുവിനെ വെള്ളത്തിനടിയിൽ നിന്നും കണ്ടെടുത്തത്. തുടർന്ന് കഞ്ഞിക്കുഴിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ കോളജിലേക്കുള്ള കൊണ്ടും വഴിയാണ് മരണപ്പെട്ടത്. കഞ്ഞിക്കുഴി റോസ്മെഡ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിമന്യു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

Eng­lish Summary;Student drowned in Iduk­ki river

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.