3 March 2026, Tuesday

Related news

February 27, 2026
February 27, 2026
February 25, 2026
February 21, 2026
February 20, 2026
February 17, 2026
February 15, 2026
February 4, 2026
January 13, 2026
January 11, 2026

ബത്തേരി ആശുപത്രി പരിസരത്ത് 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
സുൽത്താൻ ബത്തേരി
January 29, 2023 7:45 pm

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് പാരാമെഡിക്കൽ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോളിയാടി ഉമ്മളത്തിൽ വിനോദിന്റെ മകൾ അക്ഷര (19) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് 4.30ഓടെ
നിർമാണം നടക്കുന്ന അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടത്തിന്റെ സമീപത്ത് വീണു കിടക്കുന്ന നിലയിലാണ് അക്ഷരയെ തൊഴിലാളികൾ കണ്ടത്.

സംഭവമറിഞ്ഞ് ആശുപത്രി അധികൃതരും പൊലീസും സ്ഥലത്തെത്തി. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ആത്മ ഹ ത്യയാണെന്നാണ് പ്രാഥമിക നിഗമനം. അക്ഷരയെ കാണാനില്ല എന്ന് കാണിച്ച് രക്ഷിതാക്കൾ ബത്തേരി പൊലീസിൽ പരാതി നൽകിയിരുന്നു.

Eng­lish Sum­ma­ry: 19 year old stu­dent found dead near hospital

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.