തെലങ്കാനയിലെ നിർമൽ ജില്ലയിൽ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് നോളജ് ടെക്നോളജീസിലെ വിദ്യാർത്ഥിനിയായ 17 കാരി ആത്മഹത്യ ചെയ്തതായി പൊലീസ്. വിദ്യാർത്ഥിനിയുടെ മരണത്തിൽ സംശയം ഉന്നയിച്ച കുടുംബം ഹോസ്റ്റൽ ജീവനക്കാരാണ് സംഭവത്തിന് ഉത്തരവാദികളെന്നും ആരോപിച്ചു.
പ്രീ യൂണിവേഴ്സിറ്റി കോഴസ്-II വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഇൻസ്റ്റിറ്റ്യൂട്ടിൻറെ ക്യാമ്പസ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.കുടുംബ പ്രശ്നങ്ങളാണ് പെൺകുട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പെൺകുട്ടി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും അതിൽ മാതാപിതാക്കളെയും സഹോദരനെയും അഭിസംബോധന ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
അതേസമയം തങ്ങളെ കാണിക്കാതെ പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയതിനെ മാതാപിതാക്കൾ ചോദ്യം ചെയ്തു. ആത്മഹത്യാക്കുറിപ്പ് തങ്ങളെ കാണിച്ചിട്ടില്ലെന്നും ഹോസ്റ്റൽ ജീവനക്കാരാണ് പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദികളെന്നും അവർ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.