28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 25, 2024
December 22, 2024
December 21, 2024
December 19, 2024
December 18, 2024

ആൺസുഹൃത്തിന്റെ മുന്നില്‍വച്ച് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാ ത്സംഗം ചെയ്തു

Janayugom Webdesk
ചെന്നൈ
January 14, 2023 9:58 pm

തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് കാമുകനെ കത്തി മുനയില്‍ നിര്‍ത്തി 20കാരിയെ കൂട്ടബ ലാ ത്സംഗം ചെയ്തു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. സഹപാഠികളായ ഇരുവരും ഒറ്റപ്പെട്ട സ്ഥലത്ത് സംസാരിച്ചിരിക്കുമ്പോള്‍ മദ്യപിച്ചെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. മാസ്ക് ധരിച്ചെത്തിയ രണ്ടുപേര്‍ യുവാവിനെ അക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

പിന്നീട് നാലുപേര്‍കൂടി ഇവിടെ എത്തിയെന്നും ഇവരും യുവതിയെ പീ ഡനത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ സംഘം ഇരുട്ടുള്ള പ്രദേശത്തേക്ക് കൊണ്ടുപോയാണ് പീഡനം നടത്തിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ അഞ്ചുപേരെയും അറസ്റ്റ് ചെയ്തതായി ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഒരാള്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്കെതിരെ ലൈം ഗികാതിക്രമത്തിനും ബലാ ത്സംഗത്തിനും കേസെടുത്തിട്ടുണ്ട്.

Eng­lish Sum­ma­ry: stu­dent gan­graped in front of boyfriend
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.