28 February 2026, Saturday

Related news

February 26, 2026
February 25, 2026
February 17, 2026
January 25, 2026
January 24, 2026
January 22, 2026
January 19, 2026
January 15, 2026
January 15, 2026
January 10, 2026

ബീഹാറിൽ ബി എ ഇക്കണോമിക്സ് പരീക്ഷയ്ക്കിടയില്‍ വിദ്യാർത്ഥിനി പ്രസവിച്ചു

Janayugom Webdesk
പട്ന
December 22, 2025 10:36 am

ബാഹാറിലെ ബി എ ഇക്കണോമിക്സ് പരീക്ഷയെഴുതുന്നതിനിടയിൽ വിദ്യാർത്ഥിനി പ്രസവിച്ചത്. സമസ്തിപൂർ ജില്ലയിലാണ് സംഭവം. ശനിയാഴ്ച തട്ടിയ ഗ്രാമത്തിലുള്ള ശശി കൃഷ്ണ കോളജിലായിരുന്നു ബിഎ അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയായ രവിത കുമാരി പ്രസവിച്ചത്. പരീക്ഷയ്ക്കിടയിൽ പ്രസവവേദന അനുഭവപ്പെടുകയും, ഉടൻ തന്നെ അദ്ധ്യാപകർ കവിതയെ അടുത്തുള്ള ഒഴിഞ്ഞ ക്ലാസ് മുറിയിലേക്ക് മാറ്റി. അവിടെ വച്ചാണ് രവിത കുട്ടിയ്ക്ക് ജന്മം നൽകിയത്. അടിയന്തിര സേവനങ്ങൾക്കായി മെഡിക്കൽ സംഘത്തെയും വിളിച്ചു. മെഡിക്കൽ സംഘം എത്തും മുൻപ് തന്നെ രവിത പ്രസവിച്ചു. പരീക്ഷാഹാളിലുണ്ടായിരുന്ന മറ്റു ജീവനക്കാരും ആവശ്യമായ സഹായങ്ങൾ യുവതിയ്ക്ക് നൽകി. 

പ്രസവം നടന്നതിന് തൊട്ടുപിന്നാലെ കുഞ്ഞിനെയും അമ്മയെയും ആംബുലസിൽ ആശുപത്രിയിലെത്തിച്ചു. പരിശോധനകൾക്ക് ശേഷം അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ഇരുവരുടെയും നില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. സാധാരണ രീതിയിലുള്ള പ്രസവമാണ് നടന്നതെന്നും അമ്മയ്ക്ക് ആവശ്യമായ പരിചരണം നൽകുന്നുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. 

അയൽ ജില്ലയായ ബെഗുസരായിലെ മാൽപൂർ ഗ്രാമവാസിയാണ് രവിത കുമാരി. ഭരദ്വാജ് കോളേജിലെ വിദ്യാർത്ഥിനിയായ രവിത ശിവം കുമാറിനെയാണ് വിവാഹം ചെയ്തത്. പ്രസവം അടുത്തിരുന്ന് സമയത്തും രവിത നിശ്ചയദാർഢ്യത്തോടെ പരീക്ഷയ്ക്ക് എത്തിയതിനെ അധ്യാപകർ അഭിനന്ദിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.