15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 11, 2024
November 9, 2024
November 8, 2024
October 30, 2024
October 28, 2024
October 28, 2024
October 27, 2024
October 27, 2024
October 24, 2024

വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; കാൽമുട്ടുകൾ തറയിൽ തട്ടിയ നിലയിലായിരുന്നു, ദുരൂഹതയെന്ന് ബന്ധുക്കൾ

Janayugom Webdesk
വിഴിഞ്ഞം
February 21, 2023 11:09 pm

ഒമ്പതാം ക്ലാസുകാരിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. തൂങ്ങി മരണമാണ് പ്രാഥമീക നിഗമനമെങ്കിലും ശാസ്ത്രീയ പരിശോധനാ ഫലം വരുന്നതോടെ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. 

വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിളാകത്ത് വീട്ടിൽ ഫോട്ടോഗ്രാഫറായ സുരേഷ് കുമാറിന്റെയും പ്രമീളയുടെയും ഏകമകൾ അലന്യ (കല്ലു, 15) യാണ് മരിച്ചത്. സംഭവ സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം നടന്ന സംഭവം രാത്രി ഒമ്പതോടെയാണ് പുറംലോകമറിഞ്ഞത്. അച്ഛനും അമ്മയും ഒരു ബന്ധുവിന്റെ മരണ വീട്ടിൽ പോയതിനാൽ കുട്ടിയെ അയൽവീട്ടിൽ നിർത്തിയിരുന്നു. വൈകിട്ട് ഏഴോടെ വീട്ടിൽ പോയി ഭക്ഷണം എടുത്തിട്ട് വരുമെന്ന് പറഞ്ഞാണ് അലന്യ സ്വന്തം വീട്ടിൽ പോയത്. ഏറെ നേരമായി കാണാത്തതിനെ തുടർന്ന് ബന്ധു തിരക്കി വന്നപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇവർ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടികൂടുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. സന്തോഷവതിയായി കണ്ട പെൺകുട്ടിയുടെ പെട്ടെന്നുള്ള മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. വീടിനുള്ളിലെ ഹാളിൽ ഷീറ്റ് മേഞ്ഞ മേൽകൂരയിലെ ഇരുമ്പ് പൈപ്പിൽ ഷാളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. 

കാൽമുട്ടുകൾ തറയിൽ തട്ടിയ നിലയിലായിരുന്നു. വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ഫോറൻസിക് വിഭാഗം എത്തിയ ശേഷം ഇന്നലെ രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. വിഴിഞ്ഞം പൊലീസ് കേസെടുത്തു.

Eng­lish Sum­ma­ry: Stu­dent hanged inside her house; Mys­te­ri­ous relatives

You may also like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.