
കോഴിക്കോട് പാവങ്ങാട് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരുക്ക്. കോയമ്പത്തൂർ ഇൻ്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അഴിയൂർ സ്വദേശി റീഹ(19) തല കറങ്ങി ട്രാക്കിലേക്ക് വീണത്. വിദ്യാർത്ഥിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം നടന്നത്. റീഹ വാതിലിന് സമീപം നിൽക്കുന്നതിനിടെയാണ് തല കറങ്ങി താഴേക്ക് വീണതെന്നാണ് പ്രാഥമിക വിവവരം. പെണ്‍കുട്ടിയുടെ പരുക്ക് ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.