18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 16, 2024
December 16, 2024
December 16, 2024
December 13, 2024
December 12, 2024
December 12, 2024

സ്വകാര്യ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരിക്ക്

Janayugom Webdesk
കൊട്ടാരക്കര
November 15, 2024 9:53 pm

സ്വകാര്യ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരിക്ക്. ചുങ്കത്തറ കല്ലുംമൂട് സുസ്മതിത്തിൽ സുനിൽകുമാറിന്റെയും സ്മിതയുടെയും മകൾ പാർവതി എസ് (14) നാണ് പരിക്കേറ്റത്. കൊട്ടാരക്കര മാർത്തോമ്മ ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.

കരുനാഗപ്പള്ളിയിൽ നിന്നും കൊട്ടാരക്കരയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കല്ലുംമൂട് ജങ്ഷനിൽ നിന്നും ബസ് കയറി പാണ്ടറ ജങ്ഷന് സമീപത്തെ വളവിലെത്തിയപ്പോഴാണ് പാർവതി പുറത്തേക്ക് തെറിച്ചു വീണത്. ബസിന്റെ വാതിൽ അടച്ചിരുന്നില്ല. വളവിൽ വേഗത്തിൽ വീശി തിരിഞ്ഞതിനോടൊപ്പം എതിർവശത്തു നിന്നും വന്ന വാഹനത്തെ കണ്ട് ബ്രേക്ക് ചവിട്ടുക കൂടി ചെയ്തപ്പോഴാണ് തുറന്ന വാതിലിലൂടെ കുട്ടി പുറത്തേക്ക് വീണതെന്ന് പൊലീസും സംഭവസ്ഥലത്തുണ്ടായിരുന്നവരും പറഞ്ഞു. ഉടൻ തന്നെ പാർവതിയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തൂർ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.