14-ാമത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനാഘോഷത്തിന്റെ ഭാഗമായി കായംകുളം ഗവണ്‍മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി യൂണിറ്റ് പരിപാടികൾ സംഘടിപ്പിച്ചു. യു പ്രതിഭ എംഎൽഎ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് അജികുമാർ അധ്യക്ഷത വഹിച്ചു. ‘സഹപാഠിക്കൊരു ശുഭയാത്ര’ എന്ന പദ്ധതിയും സംഘടിപ്പിച്ചു. പഴയ ഉപയോഗശൂന്യമായ സൈക്കിളുകൾ ശേഖരിച്ച് നവീകരിച്ച് സമീപപ്രദേശത്തുള്ള മറ്റു പൊതു വിദ്യാലയങ്ങളിലെ സഹപാഠികൾക്ക് വിതരണം ചെയ്തു. കൂടാതെ മൂന്നു പുതിയ സൈക്കിളുകളും സഹപാഠികൾക്ക് വിതരണം ചെയ്തു.
കായംകുളം ബി ആർ സി യിലെ ഭിന്നശേഷി വിദ്യാർഥികൾക്ക് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു. അതോടൊപ്പം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. കൂടാതെ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാതഭക്ഷണംവിതരണം ചെയ്തു. കായംകുളം അക്കോക്കിന്റെ നേതൃത്വത്തിൽ നടത്തുന്ന വിശപ്പ് രഹിത അലമാരയിലേക്ക് പൊതിച്ചോർ വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സുനിൽ ചന്ദ്രൻ പതാക ഉയർത്തി. ഗവൺമെന്റ് ഹോസ്പിറ്റലിലെ രോഗികൾക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്തു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ പി ശശികല, കായംകുളം ഡി വൈ എസ് പി അജയ് നാഥ്, എസ് എച്ച് ഒ മുഹമ്മദ് ഷാഫി, പ്രിൻസിപ്പൽ സുനിൽ ചന്ദ്രൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ഷേർളി, പിടിഎ ഭാരവാഹികൾ രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
English Summary:Student Police Cadet Day Celebration
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.