13 November 2024, Wednesday
KSFE Galaxy Chits Banner 2

അപർണ ബാലമുരളി​യോട് അപമര്യാദയായി പെരുമാറിയ സംഭവം: വിദ്യാർത്ഥിയെ സസ്‍പെൻഡ് ചെയ്തു

Janayugom Webdesk
January 20, 2023 4:22 pm

അപർണ ബാലമുരളി​യോട് മോശമായി പെരുമാറിയ വിദ്യാർത്ഥിയെ സസ്‍പെൻഡ് ചെയ്തു. എറണാകുളം ലോ കോളജിലെ രണ്ടാംവർഷ എൽഎൽബി വിദ്യാര്‍ത്ഥി വിഷ്ണുവിനെയാണ് സസ്പെൻഡ് ചെയ്തത്. എറണാകുളം ലോ കൗൺസിൽ സ്റ്റാഫ് കൗൺസി​ൽ ആണ് നടപടിയെടുത്തത്. തങ്കം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കോളജിൽ എത്തിയപ്പോഴായിരുന്നു അപര്‍ണ ബാലമുരളിയോട് ലോ കോളജിലെ വിദ്യാര്‍ത്ഥി മോശമായി പെരുമാറിയത്.

കോളജ് യൂണിയൻ ഉദ്ഘാടനവേദിയിൽ വച്ചായിരുന്നു സംഭവം. വേദിയിലിരിക്കുന്ന അപർണ ബാലമുരളിക്ക് പൂവ് സമ്മാനിക്കാൻ അടുത്തെത്തിയ വിദ്യാർത്ഥി, അനുവാദം ചോദിക്കാതെ കയ്യിൽ ബലമായി പിടിച്ചു വലിച്ച് എണീപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചേര്‍ന്ന്  നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോള്‍ നടി ഒഴിഞ്ഞ് മാറാൻ ശ്രമിക്കുന്നതിന്റെ അടക്കമുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ സംഭവം വിവാദമാകപകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ പെരുമാറ്റത്തില്‍ അപർണ അനിഷ്ടം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. അപർണയോടൊപ്പം നടൻ വിനീത് ശ്രീനിവാസനും സംഗീത സംവിധായകൻ ബിജിപാലും ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരും ഉണ്ടായിരുന്നു.

വിദ്യാർത്ഥിയിൽ നിന്നുണ്ടായ പെരുമാറ്റം നടിക്ക് ഇഷ്ടപ്പെട്ടില്ലെന്നത് തിരിച്ചറിഞ്ഞ വിദ്യാർത്ഥികളിലൊരാൾ പിന്നീട് വേദിയിൽ വച്ചുതന്നെ അപർണയോട് ക്ഷമ പറഞ്ഞു. തുടർന്ന് മോശമായി പെരുമാറിയ യുവാവ് വീണ്ടും എത്തുകയും താൻ ഒന്നുമുദ്ദേശിച്ച് ചെയ്തതല്ല അപർണയുടെ ഫാൻ ആയതുകൊണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്. വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാൻ അപർണ വിസമ്മതിച്ചതിനെ തുടർന്ന് യുവാവ് ഒപ്പമുണ്ടായിരുന്ന വിനീതിന് കൈ കൊടുക്കാൻ ശ്രമിച്ചു. എന്നാൽ കൈകൊടുക്കാതെ വിനീത്, കുഴപ്പമില്ല പോകൂ എന്നാണ് വിദ്യാർത്ഥിയോട് പറഞ്ഞത്.

Eng­lish Sum­ma­ry: stu­dent was sus­pend­ed for mis­be­hav­ing with Aparna Balamurali
You may also like this video

TOP NEWS

November 13, 2024
November 13, 2024
November 13, 2024
November 12, 2024
November 12, 2024
November 12, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.