15 February 2026, Sunday

Related news

February 15, 2026
February 14, 2026
February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് നേടിയ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
കാസർകോഡ്
September 8, 2025 4:33 pm

ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് കരുവളം കാരക്കുണ്ട് റോഡ് ശ്രീനിലയത്തിലെ ശ്രീഹരിയെയാണ് (21) ഇന്നലെ രാത്രി എട്ടു മണിയോടെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

നെഹ്‌റു കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയായിരുന്നു ശ്രീഹരി. ഒരു വിരലിൽ ഒരു മണിക്കൂർ നേരം നിർത്താതെ പുസ്തകം കറക്കിയതിനാണ് ശ്രീഹരിയ്ക്ക് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചത്. കലാരംഗത്തും മികച്ച പ്രതിഭയായിരുന്നു ശ്രീഹരി. സംഭവത്തിൽ ഹോസ്‌ദുർഗ് പൊലീസ് കേസെടുത്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.