5 March 2026, Thursday

Related news

March 3, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 26, 2026
February 25, 2026

സെ​ൽ​ഫി എടുക്കാന്‍ റെ​യി​ൽ​വേ ട്രാക്കില്‍ നിന്നു; വിദ്യാര്‍ത്ഥികള്‍ ട്രെ​യി​ൻ ത​ട്ടി മരിച്ചു

Janayugom Webdesk
ഛണ്ഡി​ഗ​ഡ്
February 19, 2023 12:39 pm

സെ​ൽ​ഫി എ​ടു​ക്കുന്നതിനിടെ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. ഹ​രി​യാ​ന​യി​ലെ ഫ​ത്തേ​ബാ​ദ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഐ​എ​ൽ​ടി​ഇ​എ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ രാ​കേ​ഷ്, ഗ​രി​മ എ​ന്നി​വ​രാ​ണ് റെ​യി​ൽ​വേ പാ​ള​ത്തി​ൽ നി​ന്ന് സെല്‍ഫി എടുക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്.

ടോ​ഹാ​ന മേ​ഖ​ല​യി​ൽ വ​ച്ച് റെ​യി​ൽ​പാ​ള​ത്തി​ന് സ​മീ​പം ബൈ​ക്ക് നി​ർ​ത്തി സെ​ൽ​ഫി എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്നതിനിടെയാണ് അ​പ​ക​ടം ന​ട​ന്ന​ത്. ട്രാ​ക്കി​ൽ നി​ന്ന് ഇ​വ​രെ ക​ണ്ട ലോ​ക്കോ പൈ​ല​റ്റ് തു​ട​ർ​ച്ച​യാ​യി ഹോ​ൺ മു​ഴ​ക്കി​യെ​ങ്കി​ലും ഇ​രു​വ​രും സെ​ൽ​ഫി എ​ടു​ക്കു​ന്ന​ത് തു​ട​ർ​ന്നു. കു​തി​ച്ചെ​ത്തി​യ ട്രെ​യി​ൻ ഇ​രു​വ​രെ​യും ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പൊലീ​സ് അറിയിച്ചു.

Eng­lish Summary;Students died after being hit by a train
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.