മണിപ്പൂരിലെ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ തുടര്‍പഠനം. കണ്ണൂർ സർവകലാശാലയിലാണ് ഇതിനു സൗകര്യമൊരുക്കിയത്. നിയമ പഠനമടക്കമുള്ള ബിരുദ കോഴ്സുകളിലും, ബിരുദാനന്തര കോഴ്സുകളിലും ഡോക്ടറൽ ഗവേഷണത്തിലും ഉൾപ്പെടെ 46 മണിപ്പൂരി വിദ്യാർത്ഥികൾക്കാണ് കണ്ണൂർ സർവകലാശാലയിലെ പഠന വിഭാഗങ്ങളിലും അഫിലിയേറ്റഡ് കോളജുകളിലും സർവകലാശാലയുടെ വിവിധ ക്യാമ്പസുകളിലുമായി പ്രവേശനം നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പാലയാട്, മാങ്ങാട്ടുപറമ്പ്, പയ്യന്നൂർ, മഞ്ചേശ്വരം ക്യാമ്പസുകളിലും തലശേരി ഗവ. ബ്രണ്ണൻ കോളജിലുമാണ് വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചത്. വിവിധ യുജി, പിജി പ്രോഗ്രാമുകളിൽ അങ്ങാടിക്കടവ് ഡോൺ ബോസ്കോ, മാനന്തവാടി മേരി മാത ആർട്സ് ആന്റ് സയൻസ് കോളജ്, പിലാത്തറ സെന്റ് ജോസഫ് കോളജ്, കാസർകോട് മുന്നാട് പീപ്പിൾസ് കോളജ്, തളിപ്പറമ്പ് സർ സയ്യിദ് കോളജ്, തളിപ്പറമ്പ് കില ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി എന്നിവിടങ്ങളിലും വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി.
കലാപനാളുകളിൽ സർട്ടിഫിക്കറ്റുകളടക്കം നഷ്ടപ്പെട്ടവർക്കാണ് കേരളത്തിന്റെ മതനിരപേക്ഷ മണ്ണ് പഠനാശ്രയം ഒരുക്കിയത്. അവിടുത്തെ വിവിധ സർവകലാശാലകളുമായി ചർച്ച നടത്തി. സർട്ടിഫിക്കറ്റുകൾ കോഴ്സുകൾ പൂർത്തിയാക്കുന്നതിനു മുമ്പ് സമർപ്പിക്കാനാണ് ഈ വിദ്യാർത്ഥികൾക്ക് സൗകര്യം നൽകിയിരിക്കുന്നത്.
English Summary: students from manipur were admitted in kannur university
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.