19 December 2025, Friday

Related news

December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 8, 2025
December 6, 2025

പട്ടാഴിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികള്‍ കല്ലടയാറ്റിൽ മരിച്ച നിലയിൽ

Janayugom Webdesk
കൊല്ലം
February 16, 2024 10:40 am

കൊല്ലം പട്ടാഴിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദിത്യൻ, അമൽ എന്നിവരുടെ മ്യതദേഹമാണ് കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്. പട്ടാഴി വടക്കേക്കര പഞ്ചായത്തിൽ ഏറത്തു വടക്ക് സ്വദേശി
അനി, ശ്രീജ ദമ്പതികളുടെ മകൻ അമൽ, ആദേശിന്റെയും സരിതയുടെയും മകൻ ആദിത്യൻ (14) എന്നിവരാണ് മരണപ്പെട്ടത്.

കൊട്ടാരക്കര വെണ്ടാർ ശ്രീവിദ്യാദിരാജാ സ്കൂളിലെ വിദ്യാർത്ഥീകളെ ഒൻപതാംക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. ഇന്നലെ ഉച്ചമുതലാണ് കുട്ടികളെ കാണാതായത്. പട്ടാഴിദേവീക്ഷേത്രത്തിലെ ഉത്സവത്തിന് പോയതാകാമെന്നാണ് രക്ഷിതാക്കൾ കരുതിയത്. രാത്രി വൈകിയും വീട്ടിൽ എത്താതിരുന്നതോടെ പത്തനാപുരം പോലീസിൽ പരാതി നൽകി നാട്ടുകാരും തിരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ ആറരയോടെ മ്യതദേഹങ്ങൾ കണ്ടെത്തിയത്. കുളിക്കാൻ ഇറങ്ങവെ അപകടത്തിൽപെട്ടതാകാമെന്നാണ് പോലീസ് നിഗമനം.

Eng­lish Sum­ma­ry: Stu­dents miss­ing from Pat­tazhi found dead in Kalladayat

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.