21 January 2026, Wednesday

Related news

January 18, 2026
January 7, 2026
January 7, 2026
January 7, 2026
January 5, 2026
December 30, 2025
December 26, 2025
December 25, 2025
December 24, 2025
December 21, 2025

റിപ്പബ്ലിക് ദിനപരേഡിൽ പങ്കെടുക്കാൻ പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളും

Janayugom Webdesk
തിരുവനന്തപുരം
January 26, 2024 9:56 am

ഡൽഹിയിൽ വച്ച് നടക്കുന്ന റിപ്പബ്ലിക് ദിനപരേഡിൽ പങ്കെടുക്കാൻ ഒണ്‍ കേരള ബറ്റാലിയൻ എൻ സി സി ക്ക് കീഴിലുള്ള പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കേഡറ്റായ ദിയ എൻ രാജ് , ആൽഫിൻ, ആദിത്യൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. എന്‍ സി സി അണ്ടർ ഓഫീസർ ആണ് ദിയ എന്‍ രാജ്. വിവിധ ക്യാമ്പുകളിൽ മികവ് തെളിയിച്ചാണ് ആർ ഡി ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ വച്ചായിരുന്നു പ്രത്യേക പരിശീലനം നടന്നത്.

ദിയ എൻ രാജ്

ഒരു മാസം മുമ്പാണ് ഇവർ ഡൽഹിയിൽ എത്തിയത്. ഇവരെ കമാൻഡിങ് ഓഫീസർ കേണൽ വിനീത് മേഥ, അസോസിയേറ്റ് എൻ സി സി ഓഫീസർ ലെഫ്റ്റ്നറ്റ് ഹെലൻ പുഷ്പാരതി എന്നിവർ അഭിനന്ദിച്ചു. പട്ടം സെൻമേരിസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു ബയോ മാക്സ് വിദ്യാർത്ഥിയാണ് ദിയ എന്‍ രാജ്. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം നടക്കുന്ന ഗവർണർ പങ്കെടുക്കുന്ന പരിപാടിയിലും ഇവർക്ക് പങ്കെടുക്കാനാവും.

Eng­lish Summary;Students of Pat­tam St. Mary’s High­er Sec­ondary School to par­tic­i­pate in the Repub­lic Day Parade
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.