വിദ്യാർത്ഥികളെ ഉപയോഗിച്ചുള്ള പണപിരിവിനെതിരെ രക്ഷിതാക്കൾ രംഗത്ത്. പുന്നയൂർക്കുളം ചെറായി ഗവണ്‍മെന്റ് സ്കൂളിലാണ് സംഭവം. സ്കൂൾ വാർഷികാഘോഷ പരിപാടികളുടെ ചെലവിലേക്കാണ് കുട്ടികളെ ഉപയോഗിച്ച് പണപിരിവ് നടത്താൻ സ്ക്കൂൾ അധികാരികൾ തീരുമാനിച്ചത്. 20 രുപയുടെ കൂപ്പൺ അടിച്ച് വിദ്യാർത്ഥികൾക്ക് നൽകിയിട്ടുണ്ട്. 60 പേരിൽ നിന്നും സംഭാവന ശേഖരിക്കുന്ന കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങളും സ്കൂൾ അധികാരികൾ പ്രഖ്യാപ്പിച്ചിട്ടുണ്ട്.
മുൻ കാലങ്ങളിൽ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഷിക ആഘോഷ കമ്മിറ്റി രൂപീകരിക്കുകയും ആ കമ്മിറ്റിയാണ് ഫണ്ട് കണ്ടെത്തിയിരുന്നതും. ഇതൊഴിവാക്കിയാണ് ഫണ്ട് പിരിവിനായി കുട്ടികളെ തെരുവിലിറക്കിയിരിക്കുന്നത്. ഇതിനെതിരെ രക്ഷിതാക്കളും നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് സിപിഐ പുന്നയൂർക്കുളം ലോക്കൽ സെക്രട്ടറി പി ടി പ്രവീൺ പ്രസാദ് പരാതി നൽകി.
English Summary: Students on the streets collecting money for annual celebrations
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.