
ഒഡിഷയില്‍ ബാലസോറിലെ എഫ്എം കോളജ് വിദ്യാർത്ഥി സൗമ്യശ്രീ ബിസിയുടെ മരണം കൊലപാതകമാണെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് വകുപ്പ് മന്ത്രി സൂര്യവംശി സുരാജ് രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഒഡിഷ ഭവനില്‍ പ്രതിഷേധിച്ച എഐഎസ്എഫ്, എഐവൈഎഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എഐഎസ്എഫ് പ്രസിഡന്റ് വിരാജ് ദേവാങ്, എഐവൈഎഫ് ഡൽഹി സംസ്ഥാന സെക്രട്ടറി ഷിജോ വർഗീസ്, മുഹ്സിന മുഹമ്മദ്, അമീലിയ, അമുദ ജയദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒഡിഷ ഭവനില്‍ കടന്നുകയറി പ്രതിഷേധിച്ചത്. പ്രവര്‍ത്തകരെ തടഞ്ഞ ഡൽഹി പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു.
നീതി ആവശ്യപ്പെടുന്ന വിദ്യാർത്ഥി ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ഈ ധിക്കാരപരമായ ശ്രമം അനുവദിക്കാനാകില്ലെന്ന് വിരാജ് ദേവാങ് പറഞ്ഞു. വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനേക്കാൾ കുറ്റവാളികളെ സംരക്ഷിക്കുന്നതിലാണ് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ താല്പര്യം കാട്ടുന്നത്. ഞങ്ങൾ നിശബ്ദരാകില്ലെന്നും സൗമ്യശ്രീക്കുവേണ്ടിയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച് ഒഡിഷയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.