18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 1, 2025
March 28, 2025
March 17, 2025
March 13, 2025
January 18, 2025
December 10, 2024
October 21, 2024
October 4, 2024
October 3, 2024

വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു; വഴങ്ങിയില്ലെങ്കില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണി, പ്രധാനാധ്യാപകൻ അറസ്റ്റിൽ

Janayugom Webdesk
ഇറ്റാനഗർ
October 4, 2024 4:25 pm

അരുണാചൽ പ്രദേശിൽ വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപകൻ അറസ്റ്റില്‍. ഗൗതംപൂരിലെ ഗവൺമെന്റ് സെക്കൻഡറി സ്കൂൾ (ജിഎസ്എസ്) ഹെഡ്മാസ്റ്റർ മുഹമ്മദ് അസ്ഗർ അലിയാണ് അറസ്റ്റിലായത്.

ഭീഷണി, ബ്ലാക്ക് മെയില്‍, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ എന്നിവ ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് നടപടിയുണ്ടായത്. സ്‌കൂൾ സമയത്തും ക്ലാസിലും രാവിലെ അസംബ്ലിയില്‍പ്പോലും പ്രധാനാധ്യാപകൻ മോശമായി പെരുമാറിയതായും വർഗീയ അധിക്ഷേപങ്ങൾ നടത്തിയതായും കുട്ടികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കൈപിടിച്ച് വലിച്ചു മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതായും വഴങ്ങിയില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.