10 January 2026, Saturday

ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

Janayugom Webdesk
ആലപ്പുഴ
July 12, 2023 6:20 pm

ആലപ്പുഴ നഗരസഭ വലിയകുളം വാർഡിലെ പ്രതീക്ഷ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കലും, ശുചിത്വ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. അനുമോദന ചടങ്ങ് എച്ച് സലാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം എം ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ ബോധവൽക്കരണ ക്ലാസ്സ് വാർഡ് കൗൺസിലർ ബി നസീർ ഉദ്ഘാടനം ചെയ്തു. കിലയുടെ റിസോസ് പേഴ്സൺ പി ജയരാജ് ക്ലാസ്സെടുത്തു. വാർഡ് കൗൺസിലർ പ്രഭ ശശികുമാർ, എ ഹാരിസ്, എ കെ റഹിം എന്നിവര്‍ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.