16 November 2024, Saturday
KSFE Galaxy Chits Banner 2

ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് പ്രിയം കൂടുന്നതായി പഠനം

Janayugom Webdesk
കൊച്ചി
July 10, 2024 7:14 pm

പേയ്‌മെൻറ് രംഗത്തിൽ ഡിജിറ്റൽ പേയ്‌മെൻറുകളോടു ഇഷ്ടം കൂടുന്നതായി പഠനം. കെയാർണി ഇന്ത്യയും ആമസോൺ പേ ഇന്ത്യയും നടത്തിയ പഠനത്തിലാണ് ദാതാക്കളിൽ ഓൺലൈൻ പർച്ചേസുകൾക്ക് 90 ശതമാനം പേരും ഓഫ്‌ലൈൻ പർച്ചേസുകൾക്കും 50 ശതമാനം പേർ ഡിജിറ്റൽ പേയ്‌മെൻറുകളും ഇഷ്ടപ്പെടുന്നതായി കണ്ടെത്തിയത്. കൂടുതൽ വ്യാപാരികളും ഡിജിറ്റൽ ആയിക്കഴിഞ്ഞതിനാൽ ക്യാഷ് ഇടപാടുകൾ കുറഞ്ഞുവരുകയും യുപിഐ, ഡിജിറ്റൽ വാലറ്റുകൾ, കാർഡുകൾ എന്നിവ വ്യാപകമാകുകയും ചെയ്തു. മർച്ചൻറ് ട്രാൻസാക്ഷനുകളിൽ 69 ശതമാനവും ഡിജിറ്റൽ മോഡുകളാണ്. വഴിയോര കച്ചവടക്കാർ അടക്കം പേയ്‌മെൻറിൻറെ 46 ശതമാനം വരെ ഡിജിറ്റലായിട്ടാണ് സ്വീകരിക്കുന്നത്. 

മില്യനിയെൽസും ജെൻഎക്‌സുമാണ് കൂടുതലായി ഡിജിറ്റൽ പേയ്‌മെൻറ് രീതികൾ ഉപയോഗിക്കുന്നത്. ചെറുപ്പക്കാരെ അപേക്ഷിച്ച് മുതിർന്നവർ കൂടുതലായി കാർഡുകളും വാലറ്റുമാണ് ഉപയോഗിക്കുന്നത്. ചെറുപട്ടണങ്ങളിലെ ഉപഭോക്താക്കളുടെ പേയ്‌മെൻറ് ട്രാൻസാക്ഷനുകളുടെ 65 ശതമാനവും വൻ നഗരങ്ങളിൽ 75 ശതമാനത്തോളവും ഡിജിറ്റലാണ്. വേഗത, കാര്യക്ഷമത, റിവാർഡുകൾ എന്നിവയും എല്ലാ മേഖലകളിലെയും വ്യാപാരികളിൽ ഡിജിറ്റൽ പേയ്‌മെൻറുകൾ എത്തിയിരിക്കുന്നതിനാലും കൂടുതൽ സൗകര്യമാണ് ഡിജിറ്റൽ പേയ്‌മെൻറുകളെന്ന് 120 നഗരങ്ങളിലെ ഉപഭോക്താക്കളിലും വ്യാപാരികളിലുമായി നടത്തപ്പെട്ട ഈ സമഗ്ര പഠനം വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: Study shows grow­ing pop­u­lar­i­ty of dig­i­tal payments

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.