19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 21, 2024
November 9, 2024
November 5, 2024
November 4, 2024
October 30, 2024
October 30, 2024
October 23, 2024
October 20, 2024

വിദേശ പഠനം ചെലവേറും; വിസാ നിരക്ക് ഉയര്‍ത്തി കാനഡ

Janayugom Webdesk
മുംബൈ
January 14, 2024 9:43 pm

വിദേശ പഠനത്തിന് ഇനി ചെലവ് കൂടും. കാനഡ, ഫ്രാന്‍സ്, യുകെ, യുഎസ്, അയര്‍ലന്‍ഡ്, ഇറ്റലി, ഓസ്ട്രേലിയ, ജര്‍മ്മനി, ന്യൂസിലന്‍ഡ് രാജ്യങ്ങളെല്ലാം അടുത്തിടെ വിദ്യാര്‍ത്ഥി വിസയ്ക്കും മറ്റും ഫീസ് ഉയര്‍ത്തുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കാനഡയില്‍ ഗുരുതരമായ ഭവന പ്രതിസന്ധിയും തൊഴിലില്ലായ്മയും നിലനില്‍ക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥി വിസാ നിരക്ക് വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍‍ വന്നിട്ടുണ്ട്. പഠനത്തോടൊപ്പം ജോലി ചെയ്യാനും പഠനം പൂര്‍ത്തിയാക്കിയാലും ജോലി തുടരാനും സാധിക്കുമെന്നതാണ് ഉന്നത വിദ്യാഭ്യാസത്തിന് കാനഡ തിരഞ്ഞെടുക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നത്. 

ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള വിദേശവിദ്യാര്‍ത്ഥികള്‍ക്ക് കാനഡ വിസയ്ക്ക് കുറഞ്ഞത് 20,635 കനേഡിയന്‍ ഡോളറാണ് ആവശ്യം. ഇത് ഏകദേശം 12 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ വരും. കുടുംബാംഗങ്ങള്‍ കൂടെയുണ്ടെങ്കില്‍ തുക കൂടും. കുടുംബത്തില്‍ നിന്നുള്ള ഒരാളാണ് കൂടെയുള്ളതെങ്കില്‍ വിദ്യാര്‍ത്ഥി വിസയുടെ അതേതുക തന്നെ ചെലവഴിക്കേണ്ടിവരും. രണ്ട് പേരുണ്ടെങ്കില്‍ 13 ലക്ഷം, മൂന്ന് പേരാണെങ്കില്‍ 20 ലക്ഷം രൂപയും ചെലവ് വരും.
കാനഡയിലെ കുറഞ്ഞ തൊഴില്‍ സാധ്യതയും വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയാണ്. ടൊറന്റോ പോലുള്ള നഗരങ്ങളിലെ ഉയര്‍ന്ന ജീവിത ചെലവ്, സൗകര്യം കുറഞ്ഞ സാഹചര്യങ്ങളില്‍ ജീവിക്കാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിതരാക്കും.

തൊഴിലില്ലായ്മയും വീടുകളുടെ ലഭ്യതക്കുറവും വർധിക്കുന്നതുകൊണ്ട് കാനഡയിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്തുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക് മില്ലറെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സർക്കാർ കൊണ്ടുവരാൻ പദ്ധതിയിടുന്ന പരിധി എത്രയാണെന്നു വ്യക്തമാക്കിയിട്ടില്ല. കാനഡയിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്നതിൽ മന്ത്രി കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2022ൽ എട്ടു ലക്ഷത്തിൽ പരം വിദേശ വിദ്യാർഥികളാണ് കാനഡയിലുണ്ടായിരുന്നത്. 2012 ൽ ഇത് 2,75,000 ആയിരുന്നു.
ഫ്രാൻസില്‍ പഠനം ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്കും ഉടൻ തന്നെ ഇമിഗ്രേഷൻ നിയമത്തിൽ വലിയ മാറ്റങ്ങൾ നേരിടേണ്ടിവരും. വിദേശികൾക്ക് ഫ്രാൻസിൽ താമസിക്കാനും പഠിക്കാനും ജോലി ചെയ്യാനുമുള്ള നിയമങ്ങളും വ്യവസ്ഥകളും ഫ്രഞ്ച് സർക്കാർ കർശനമാക്കുന്നുണ്ട്. 

Eng­lish Sum­ma­ry: Study­ing abroad is expen­sive; Cana­da hikes visa fees

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.