14 February 2026, Saturday

Related news

February 1, 2026
January 30, 2026
January 30, 2026
January 28, 2026
January 26, 2026
January 16, 2026
January 15, 2026
January 7, 2026
December 28, 2025
December 24, 2025

സുഭദ്ര കൊലപാതകം; മുല്ലയ്ക്കൽ രാജ ജ്വല്ലറിയിലെ തെളിവെടുപ്പ് പൂർത്തിയായി

Janayugom Webdesk
ആലപ്പുഴ
September 23, 2024 3:38 pm

ആലപ്പുഴ കലവൂരിലെ സുഭദ്ര കൊലപാതകത്തിൽ ആലപ്പുഴ മുല്ലയ്ക്കൽ രാജ ജ്വല്ലറിയിലെ തെളിവെടുപ്പ് പൂർത്തിയായി. സുഭദ്രയുടെ അഞ്ച് ഗ്രാം വരുന്ന സ്വർണവള ശർമിള ഇവിടെയാണ് വിറ്റത്. സ്വർണം ഉരുക്കിയിരുന്നതായി പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം കലവൂർ കോർത്തുശ്ശേരിയിലെ വീട്ടിലും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകത്തിലെ പ്രതികളായ മാത്യൂസിനെയും ശർമിളേയും വെവ്വേറെ എത്തിച്ചായിരുന്നു വീട്ടിലെ തെളിവെടുപ്പ് പൂർത്തിയാക്കിയത്.വീടിന് പിറക് വശത്ത് അൽപം മാറി ചതുപ്പിൽ നിന്ന് സുഭദ്ര ഉപയോഗിച്ച തലയണ പൊലീസ് കണ്ടെത്തിയിരുന്നു. 

കൊലയ്ക്കിടെ രക്തം പുരണ്ടതിനാല്‍ തലയണ ഉപേക്ഷിച്ചുവെന്ന് പ്രതികള്‍ പൊലീസിന് മൊഴി നൽകിയിരുന്നു. സുഭദ്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാൾ കത്തിച്ച് കളഞ്ഞെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. ആദ്യം മാത്യൂസുമായി തെളിവെടുപ്പ് നടത്തിയ ഇടങ്ങളിൽ ഷർമിളയുമായി വീണ്ടും പൊലീസ് തെളിവെടുപ്പ് നടത്തി. കോടതി വളപ്പിൽ ശർമിള മാധ്യമങ്ങൾക്ക് മുന്നിൽ ശർമിള പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ശർമിളയുടെ പ്രതികരണം. 

തെറ്റ് ചെയ്തിട്ടില്ലെന്നാണ് ശർമിള മാധ്യമങ്ങളോട് പറഞ്ഞത്.മാത്യുസ്, ശർമിള, റൈനോൾഡ് എന്നിവരെയാണ് ളെപൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൊലപാതകത്തിൽ മറ്റാർക്കും നേരിട്ട് പങ്കില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. ഓഗസ്റ്റ് നാലിന് കാണാതായ കടവന്ത്ര സ്വദേശി 73 കാരി സുഭദ്രയെ സെപ്റ്റംബർ 10 ന്നാണ് ആലപ്പുഴ കലവൂരിലെ വീട്ടുവളപ്പിൽ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 7 ന്ന് ഉച്ചയ്ക്ക് സുഭദ്രയെ മാത്യൂസും ഷർമിളയും ചേർന്ന് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് റിമാന്റ് റിപ്പോർട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.