ആലപ്പുഴ കലവൂരിലെ സുഭദ്രയെ കൊലപെടുത്തിയത് സാമ്പത്തിക നേട്ടത്തിന് വേണ്ടിയെന്ന് പൊലീസ് കണ്ടെത്തി. 73മൂന്നുകാരിയായ സുഭദ്ര നെഞ്ചില്‍ ചവിട്ടിയും കഴുത്ത് ഞെരിച്ചും മാത്യുവും ശര്‍മിളയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ സുഭദ്രയുടെ വാരിയെല്ലുകള്‍ പൂര്‍ണമായും തകര്‍ന്നു, കഴുത്ത് ഒടിഞ്ഞു. ഓഗസ്റ്റ് ഏഴിനാണ് കൊലപാതകം നടന്നത്.
കഴിഞ്ഞദിവസം ഉച്ചയോടെ മണിപ്പാലില്‍ നിന്ന് പിടികൂടിയ പ്രതികളെ രാവിലെ 9 മണിയോടെയാണ് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. സ്വര്‍ണ കവര്‍ച്ചയും സാമ്പത്തിക ഇടപാടുകളും ആണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഓഗസ്റ്റ് ഏഴിന് രാത്രിയോടെയാണ് കൊലപാതകം. അമിതമായി മദ്യപിച്ച മാത്യുവും ശര്‍മിളയും ചേര്‍ന്ന് കഴുത്തു ഞെരിച്ചും നെഞ്ചില്‍ ചവിട്ടി വാരിയെല്ലുകള്‍ തകര്‍ത്തുമാണ് ക്രൂരമായി സുഭദ്രയെ കൊലപ്പെടുത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരം സാധൂകരിക്കുന്നതാണ് പ്രതികളുടെ മൊഴികള്‍.
കര്‍ണാടക ഉഡുപ്പി സ്വദേശിയാണ് ഷര്‍മിള എന്നാണ് ആദ്യം ലഭ്യമായ വിവരം.
തുടര്‍ന്വേഷണത്തില്‍ എറണാകുളം തോപ്പുംപടി സ്വദേശിനിയാണെന്ന് കണ്ടെത്തി. ആറാം വയസ്സിലാണ് അമ്മയുടെ ജോലിയുമായി ബന്ധപ്പെട്ട ഉഡുപ്പിയിലേക്ക് ശര്‍മ്മളയും കുടുംബവും മാറി താമസിക്കുന്നത്. ആറുവര്‍ഷം മുന്‍പ് എറണാകുളത്തേക്ക് മടങ്ങിയെത്തി. തുടര്‍ന്നായിരുന്നു സുഭദ്രയും ആയുള്ള സൗഹൃദവും മാത്യുമായുള്ള വിവാഹവും. ഒളിവില്‍ പോയ പ്രതികള്‍ ഉഡുപ്പിയിലെ സുഹൃത്തിന്റെ വീട്ടില്‍ എത്തുമെന്ന നിഗമനത്തില്‍ നേരത്തെ തന്നെ അന്വേഷണസംഘം അവിടെയെത്തി പ്രതികള്‍ക്കായി വല വിരിച്ചിരുന്നു. പിടിയിലാകുമ്പോഴും പ്രതികള്‍ മദ്യപിച്ച നിലയിലായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.