
ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല നാളെ ഇന്ത്യയിലെത്തും. സമൂഹമാധ്യമത്തിലൂടെ അദ്ദേഹം ഈ കാര്യം അറിയിക്കുകയായിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോഡിയുമായി അദ്ദേഹം മറ്റന്നാള്‍ കൂടിക്കാഴ്ച നടത്തും. ദേശീയ ബഹിരാകാശ ദിനാഘോഷത്തിന്റെ ഭാഗമായി 23ന് ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയിലും ശുഭാംശു പങ്കെടുക്കും.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും. ഇൻസ്റ്റാഗ്രാമിലൂടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്‌ചയെ കുറിച്ചും ആക്‌സിയോം ദൗത്യത്തിലെ സുഹൃത്തുകളെ പിരിയുന്നതിനെ കുറിച്ചുമുള്ള വൈകാരിക കുറിപ്പും ശുഭാംശു പങ്കുവച്ചിട്ടുണ്ട്. ദൗത്യത്തിനിടയിലും ശേഷവും എല്ലാവരിൽ നിന്നും അവിശ്വസനീയമായ സ്നേഹവും പിന്തുണയും ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ഈ ദൗത്യത്തിന്റെ ഭാഗമായ എന്റെ സുഹൃത്തുക്കൾ എനിക്ക് കുടുംബം പോലെയാണ്. ഇവരെ വിട്ടുപോകുന്നതിൽ സങ്കടമുണ്ടെന്നും ശുഭാംശു കുറിച്ചു. വീട്ടിലേക്ക് മടങ്ങാൻ വിമാനത്തിലിരിക്കുന്ന ഫോട്ടോയും ആക്‌സിയോം ദൗത്യാംഗങ്ങളുടെ ഫോട്ടോയും ഇതോടൊപ്പം പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.