12 December 2025, Friday

Related news

December 12, 2025
December 11, 2025
December 11, 2025
December 9, 2025
December 8, 2025
December 7, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025

സുഭാഷ് ചന്ദ്രബോസിന്റെ പൗത്രന്‍ ബിജെപി വിട്ടു

Janayugom Webdesk
കൊല്‍ക്കത്ത
September 6, 2023 8:29 pm

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പൗത്രന്‍ ചന്ദ്രബോസ് ബിജെപി വിട്ടു. ബംഗാള്‍ ഘടകം വൈസ് പ്രസിഡന്റായിരുന്ന ചന്ദ്രബോസ് പാര്‍ട്ടിയുടെ ദേശീയ കാഴ്ചപ്പാട് പരാജയപ്പെട്ടതായി രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി. 

നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും ശരത്ചന്ദ്ര ബോസിന്റെയും ആശയങ്ങളും ആദര്‍ശങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ബിജെപി പൂര്‍ണമായി പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ജാതിക്കും മതത്തിനും ഉപരിയായി രാജ്യത്തെ പൗരന്‍മാരെ ഉള്‍ക്കൊള്ളുന്ന നയസമീപനമല്ല ബിജെപിക്കുള്ളത്. 

രാജ്യം ഐക്യത്തോടെ മുന്നോട്ടുകൊണ്ട് പോകുന്നതില്‍ മോഡി സര്‍ക്കാര്‍ പരാജയപ്പെട്ടതായും ദേശീയ പ്രസിഡന്റ് ജെപി നഡ്ഡയ്ക്ക് അയച്ച രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി. 2016 ല്‍ ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം 2016 ല്‍ നിയമസഭയിലേക്കും 2019ല്‍ ലോക്‌സഭയിലേക്കും മത്സരിച്ചിരുന്നു. 

Eng­lish Summary:Subhash Chan­dra Bose’s grand­son left BJP
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.