
ശ്രീലങ്കൻ തീരത്തിന് സമീപം യുഎസ് അന്തർവാഹിനി ആക്രമണത്തിൽ തകർന്ന ഇറാനിയൻ യുദ്ധക്കപ്പലായ ‘ഐആർഐഎസ് ഡെന’യിലെ 45 നാവികരുടെ മൃതദേഹങ്ങൾ ഇറാൻ എംബസിക്ക് കൈമാറി. മട്ടാല രാജ്യാന്തര വിമാനത്താവളത്തിൽ വച്ചായിരുന്നു ഔദ്യോഗിക ചടങ്ങുകള്‍ പൂര്‍ത്തിയായത്. ഗല്ലേ ഹാർബർ പൊലീസ് നൽകിയ അപേക്ഷ പരിഗണിച്ച് മാർച്ച് 11ന് ചീഫ് മജിസ്‌ട്രേറ്റ് സമീറ ദൊഡംഗോഡയാണ് മൃതദേഹങ്ങൾ വിട്ടുനൽകാൻ ഉത്തരവിട്ടത്. പ്രതിരോധ മന്ത്രാലയ സെക്രട്ടറി സമ്പത്ത് തുയ്യകോന്തയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഇറാനിൽ നിന്നുള്ള പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ മൃതദേഹങ്ങൾ ഇറാനിലെത്തിച്ചു.
കഴിഞ്ഞ ബുധനാഴ്ച ശ്രീലങ്കയുടെ തീരത്തിന് 40നോട്ടിക്കൽ മൈൽ അകലെ വച്ചാണ് യുഎസ് അന്തർവാഹിനിയിൽ നിന്നുള്ള ടോർപ്പിഡോ ആക്രമണത്തിൽ ഇറാനിയൻ ഫ്രിഗേറ്റ് തകർന്നത്. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര നാവിക പ്രദർശനത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു കപ്പൽ. കപ്പലിലുണ്ടായിരുന്ന 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. ആകെ 84 മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയിലാണ് 45മൃതദേഹങ്ങൾ കൈമാറിയത്. താൽക്കാലിക ശീതീകരണ സംവിധാനങ്ങൾ ഒരുക്കിയാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്. രക്ഷപ്പെട്ട 32 നാവികര്‍ക്കും ചികിത്സ ഉറപ്പാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.