ഒരു വര്‍ഷം ഒന്നിലധികം തവണ പച്ചക്കറി കൃഷി ചെയ്യുന്നവര്‍ക്ക് കൃഷിയുടെ എണ്ണമനുസരിച്ച് സബ്സിഡി അനുവദിക്കാന്‍ തീരുമാനം. പതിനാലാം പഞ്ചവത്സര പദ്ധതിയിലെ വാര്‍ഷിക പദ്ധതിയും രൂപരേഖകളും തയ്യാറാക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട സബ്സിഡി, ധനസഹായം, അനുബന്ധ വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച നിര്‍ദേശങ്ങളില്‍ നെല്‍ക്കൃഷിക്കൊപ്പം ഓരോ പൂകൃഷിക്കും സബ്സിഡി നല്‍കാന്‍ അനുമതിയുണ്ട്.
എന്നാല്‍ ഒരു വര്‍ഷം ഒന്നിലധികം തവണ പച്ചക്കറി കൃഷി ചെയ്യുന്നവര്‍ക്ക് കൃഷിയുടെ എണ്ണമനുസരിച്ച് സബ്സിഡി നല്‍കുമോ എന്നത് മാര്‍ഗരേഖയില്‍ പരാമര്‍ശിച്ചിട്ടില്ല. ഇതില്‍ വ്യക്തത വേണമെന്ന് തിരുവനന്തപുരം നഗരസഭ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗത്തിലാണ് പുതിയ ഉത്തരവായത്.
ഒരു സ്ഥലത്ത് തന്നെ ഒന്നിലധികം പ്രാവശ്യം പച്ചക്കറി കൃഷി ചെയ്യുകയാണെങ്കില്‍ ഓരോ കൃഷിക്കും മാര്‍ഗരേഖയില്‍ പറയുന്ന നിരക്കില്‍ സബ്സിഡി നല്‍കാന്‍ മറ്റ് വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി നല്‍കിയാണ് ഉത്തരവായത്. അര്‍ഹതയുള്ള മുഴുവന്‍ കര്‍ഷകര്‍ക്കും വര്‍ഷത്തില്‍ ഒരു തവണയെങ്കിലും സബ്സിഡി നല്‍കുന്നുണ്ടെന്ന് കൃഷി ഓഫിസര്‍ ഉറപ്പാക്കണം. പന്തല്‍ നിര്‍മ്മാണം, സ്ട്രക്ചര്‍ നിര്‍മ്മാണം എന്നിവയ്ക്ക് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ധനസഹായം നല്‍കാന്‍ പാടുള്ളൂ എന്നും ഉത്തരവില്‍ പറയുന്നു.
ENGLISH SUMMARY:Subsidy for those who grow vegetables more than once a year
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.