സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത നിരവധി മരുന്നുകള്‍ നിരോധിച്ചു. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ വിഭാഗം ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയെ തുടര്‍ന്നാണ് നടപടി. ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നുകളുടെ ഡിസംബർ മാസത്തിലെ ബാച്ചുകളാണ് വിതരണവും വില്പനയും നിരോധിച്ചിരിക്കുന്നത്.
പാരാസെറ്റാമോൾ ഐപി 500എംജി, സിട്രിസിൻ സിറപ്പ് ഐപിസി — സെൻ സിറപ്പ്, സ്റ്റാർപേസ് ‑650 (പാരാസെറ്റാമോൾ ഐപി 650 എംജി), കാൽസ്യം വിത്ത് വിറ്റാമിൻ ഡി ടാബ്ലെറ്റ്സ് ഐപി ‑നിറ്റ്സ്കാൽ- 500 ടാബ്ലെറ്റ് തുടങ്ങിയവയാണ് നിരോധിച്ചത്.
ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ അറിയിച്ചു.
English Summary;Substandard drugs are banned
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.