21 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 19, 2025
March 19, 2025
March 19, 2025
March 12, 2025
March 8, 2025
March 4, 2025
March 3, 2025
March 2, 2025
March 2, 2025
March 2, 2025

കര്‍ണാടകയില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊണ്ടതിന്‍റെ വിജയം : രാഹുല്‍ ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
May 21, 2023 12:15 pm

കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ വിജയം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കൊപ്പം നിന്ന പാര്‍ട്ടി നയത്തിന് ലഭിച്ച അംഗീകാരമാണെന്ന് രാഹുല്‍ഗാന്ധി. പാവപ്പെട്ടവര്‍ക്കും,ദുര്‍ബലര്‍ക്കും,പിന്നക്കാവസ്ഥയിലുളവര്‍ക്കും,ദളിതര്‍ക്കും വേണ്ടി നിലനില്‍ക്കാനുള്ളപാര്‍ട്ടിയുടെ തീരുമാനം കൊണ്ടാണ് ജയിക്കാനായതെന്നും കര്‍ണാടകയിലെ പുതിയ സര്‍ക്കാരിന്‍റെം സത്യപ്രതിജഞാ ചടങ്ങിനുശേഷം രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് എന്തുകൊണ്ട് വിജയിച്ചു എന്നത് വിശകലനം ചെയ്ത് മാധ്യമങ്ങള്‍ ധാരാളം എഴുതിയിട്ടുണ്ട്. ഒരുപാട് വിശകലനങ്ങളും സിദ്ധാന്തങ്ങളും വന്നിട്ടുണ്ട്. എന്നാല്‍ അതിന് ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ. അത് കര്‍ണാടകയിലെ പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കും ദലിതര്‍ക്കും വേണ്ടിയാണ് കോണ്‍ഗ്രസ് പോരാടിയത് എന്നതാണ്.

ഞങ്ങളുടെ കൂടെ സത്യവും പാവപ്പെട്ട ജനങ്ങളുടെ ശക്തിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ മറു വശത്ത്, ബിജെപിയുടെ കൂടെ പണക്കാരും പൊലീസും പണവും ഉണ്ടായിരുന്നു. എന്നാല്‍ കര്‍ണാടകയിലെ ജനങ്ങള്‍ ഇതിനെയെല്ലാം,അവരുടെ അഴിമതിയെയും വെറുപ്പിനെയുമെല്ലാം തോല്‍പ്പിച്ചു രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ജനങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന ദുരിതങ്ങളെക്കുറിച്ച് തനിക്ക് അറിയാമെന്ന് കര്‍ണാടകയിലെ ജനങ്ങളെ അഭിനന്ദിച്ചു കൊണ്ട് രാഹുല്‍ഗാന്ധി പറഞ്ഞു. കര്‍ണാടകയില്‍ സ്നേഹം പൂവണിയുമെന്ന് ഭാരത് ജോഡോ യാത്രക്കിടെ പറഞ്ഞതു പോലെ ഇപ്പോള്‍ സംഭവിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Eng­lish Summary:
Suc­cess of stand­ing for the oppressed in Kar­nata­ka: Rahul Gandhi

You may also like this video:

YouTube video player

TOP NEWS

March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.