22 January 2026, Thursday

Related news

January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

കെപിസിസി പ്രസിഡന്‍റ് എന്ന നിലയില്‍ ചുമതലകള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ലെന്ന് സുധാകരന്‍റെ തുറന്നു പറച്ചില്‍

Janayugom Webdesk
തിരുവനന്തപുരം
May 9, 2023 1:50 pm

കെപിസിസി പ്രസിഡന്‍റ് എന്ന നിലയില്‍ ചുമതലകള്‍ നിറവേറ്റാാന്‍ പ്രതീക്ഷിച്ചത്ര കഴിഞ്ഞില്ലെന്ന് കെ സുധാകരന്‍ തുറന്നു പറഞിരിക്കുന്നു.സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു

സംസ്ഥാന കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരാട്ടമാണ് സുധാകരിന് ഒരടിപോലും മുന്നോട്ട് പോകുവാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കിയതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുകയാണ് കെപിസിസിയുടെ രണ്ട് ദിവസത്തെ ലീഡേഴ്‌സ് മീറ്റിലായിരുന്നു പ്രതികരണം

പുനഃസംഘടന മെയ് മാസത്തില്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് വലിയ പ്രശ്‌നമാണ്. എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വയനാട് ബത്തേരിയിലാണ് രണ്ട് ദിവസത്തെ കെപിസിസി നേതൃയോഗം നടക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയുന്നതുള്‍പ്പടെയുള്ള രാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ചയാകും.

പാര്‍ട്ടി പുനഃസംഘടന വേഗത്തിലാക്കുകയാണ് ലക്ഷ്യം. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, താരീഖ് അന്‍വര്‍, രാഷ്ട്രീയകാര്യസമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

Eng­lish Summary:
Sud­hakaran’s frank­ness that he could not ful­fill his duties as KPCC president

You may also like this video: 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.