5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 5, 2024
November 5, 2024
November 2, 2024
November 1, 2024
October 31, 2024
October 31, 2024
October 31, 2024
October 30, 2024
October 30, 2024
October 29, 2024

ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ എത്താന്‍ താമസിച്ച വി ഡി സതീശന് നേരെ പരസ്യമായി സുധാകരന്റെ അസഭ്യം

Janayugom Webdesk
തിരുവനന്തപുരം
February 24, 2024 1:14 pm

പ്രതിപക്ഷ നേതാവ് വിഡി സതീശനെ പരസ്യമായി അസഭ്യം പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍യ ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തിലെത്താന്‍ വൈകിയതിനാണ് അസഭ്യം പറഞ്ഞത്. വനിതാ നേതാവ് ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖനേതാക്കളുടെ സാന്നിധ്യത്തിലാണ് കെ സുധാകരന്‍ അസഭ്യം ചൊരിഞ്ഞത്.

രാവിലെ പത്തേകാലോടെ സുധാകരൻ വാർത്താസമ്മേളനത്തിനായി എത്തിയെങ്കിലും 20 മിനിറ്റ് വെെകിയാണ് സതീശൻ എത്തിയത്. ഇതിനകം നിരവധി തവണ ഡിസിസി പ്രസിഡന്റിനോട് സതീശൻ എപ്പോൾ എത്തുമെന്ന് ചോദിച്ചിരുന്നു. സതീശൻ എത്തിയയുടനെ വൻ തെറിയാണ് സുധാകരൻ വിളിച്ചത്. ചെസ്‌ ടൂർണമെന്റ്‌ നടക്കുന്നിടത്ത്‌ പോയതാണെന്ന്‌ പറഞ്ഞപ്പോൾ “ഇയാളിത്‌ എന്ത്‌ .… പരിപാടിയാണ്‌ കാണിക്കുന്നത്‌ എന്നാണ്‌ സുധാകരൻ ചോദിച്ചത്‌. ആ സമയം അടുത്തുണ്ടായിരുന്ന ഷാനിമോൾ ഉസ്‌മാൻ മെെക്ക് ഓൺ ആണ്..

മറ്റുള്ളവർ ഉണ്ട് എന്നെല്ലാം ഇരുവരോടും പറയുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്‌.ഇത്‌ ആദ്യമായല്ല സുധാകരൻ സതീശനോടുള്ള എതിർപ്പ്‌ പ്രകടിപ്പിക്കുന്നത്‌. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‌ ശേഷം നടന്ന വാർത്താസമ്മേളനത്തിലും ഇരുവരും കോർത്തിരുന്നു. രണ്ടാമത്‌ സംസാരിച്ചാൽ പ്രാധാന്യം കുറയുമോ എന്ന ചിന്തയിൽ മൈക്കിന്‌ വേണ്ടിയായിരുന്നു ഇരുവരും അന്ന് തർക്കിച്ചത്‌.

Eng­lish Summary:
Sud­hakaran’s pub­lic abuse of VD Satheesan, who was late to reach the press con­fer­ence in Alappuzha

You may also like this video:

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.