7 December 2025, Sunday

Related news

December 6, 2025
December 3, 2025
December 2, 2025
December 1, 2025
November 29, 2025
November 28, 2025
November 21, 2025
November 20, 2025
November 19, 2025
November 19, 2025

ഇടുക്കിയിലെ മത്സ്യ കര്‍ഷകര്‍ക്ക് ചാകര

Janayugom Webdesk
രാജാക്കാട്
July 30, 2025 9:05 pm

കടൽ മത്സ്യത്തിന്റെ വരവ് കുറഞ്ഞതോടെ ഇടുക്കിയിൽ മത്സ്യകൃഷി നടത്തുന്നവർക്ക് ചാകര. വളർത്തു മത്സ്യങ്ങൾക്കാണ് ഇപ്പോൾ ഇടുക്കിയിലെ മത്സ്യ മാർക്കറ്റുകളിൽ ഏറ്റവും അധികം ഡിമാൻഡ്. കടൽ മത്സ്യത്തിന്റെ വില കുതിച്ചു ഉയർന്നതും ഉപഭോക്താക്കളെ വളർത്തു മത്സ്യങ്ങളിലേക്ക് ആകർഷിച്ചു..
ഹൈറേഞ്ചുകാരുടെ ഇഷ്ട മത്സ്യമായ മത്തിക്ക് പോലും 400 രൂപയ്ക്ക് മുകളിൽ വില എത്തി. അതോടെ, മത്തിയെയും മാറ്റി നിര്‍ത്തുകയല്ലാതെ മാര്‍ഗ്ഗമില്ലാതായി. മാത്രമല്ല, ആവശ്യത്തിന് മീൻ ലഭിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് വളർത്തു മത്സ്യങ്ങൾ വൻതോതിൽ വിൽപ്പനയ്ക്കായി എത്തുന്നത്. 100 മുതൽ 150 രൂപ വരെ നിരക്കിൽ വളർത്തു മത്സ്യങ്ങൾ ലഭിക്കും. പിരാന, വാള, തിലോപ്പിയ, കണമ്പ്, കട്ട്ള, കാരി തുടങ്ങിയ മീനുകളാണ് കൂടുതലായും മത്സ്യ മാർക്കറ്റുകളിൽ ഇപ്പോൾ ലഭിക്കുന്നത്. ഇതിൽ പിരാനക്കും തിലോപ്പിയക്കും ആണ് ആവശ്യക്കാർ ഏറെയും. ട്രോളിംഗ് നിരോധനം അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലായിരുന്ന വളർത്തു മത്സ്യ കൃഷിക്ക് കൂടിയാണ് പ്രയോജനമായിട്ടുള്ളത്. കടൽ മത്സ്യത്തിന്റെ ലഭ്യത വർധിക്കുന്നതോടെ വളർത്തു മത്സ്യങ്ങൾക്ക് വീണ്ടും വില ഇടിയുവാനാണ് സാധ്യത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.