
കൊല്ലം കുുന്നിക്കോടില്‍ ദൂരൂഹ സാഹചര്യത്തില്‍ രക്തം വാര്‍ന്ന് വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയയാള്‍ മരണപ്പെട്ടു. മേലിലി കോട്ടൂര്‍ വീട്ടില്‍ സുഗതന്‍ നായര്‍ ആണ് മരണപ്പെട്ടത്.
ഇയാള്‍ക്ക് 58 വയസായിരുന്നു. സംഭവത്തില്‍ സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒറ്റക്കണന്‍ എന്ന പേരില്‍ അറിയപ്പെടുന്ന തലവൂര്‍ നടുത്തേരി സ്വദേശി സണ്ണിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കുന്നിക്കോട് പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുമ്പ് സണ്ണി സുഗതന്റെ വീട്ടില്‍ വന്നു മദ്യപിച്ച് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി പറയപ്പെടുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.