14 November 2024, Thursday
KSFE Galaxy Chits Banner 2

സുഹൈമയുടെ സ്വർണത്തിന് പത്തരമാറ്റ്

Janayugom Webdesk
കൊച്ചി
November 11, 2024 10:46 pm

രാത്രിയുടെ കടുപ്പത്തിന് പൊന്നിന്റെ വെളിച്ചം. സീനിയർ പെൺകുട്ടികളുടെ (മൂന്ന് കി.ഗ്രാം) ഹാമർ ത്രോയിൽ സുഹൈമ നിലോഫറിന്റെ സ്വർണ നേട്ടത്തിന് പിന്നിൽ കഠിനാധ്വാനത്തിന്റെ പൊൻതിളക്കം. ഹാമർ ത്രോ ഇനങ്ങൾ പരിശീലിക്കാൻ മികച്ച സൗകര്യം ഇല്ലാതിരുന്നിട്ടും മലപ്പുറം ആലത്തിയൂർ കെ എച്ച് എം എച്ച് എസിനായി മൽസരിച്ച സുഹൈമയുടെ നേട്ടത്തിന് പത്തരമാറ്റാണ്. സ്കൂള്‍ ഗ്രൗണ്ടിന്റെ അസൗകര്യം മറികടന്ന് രാത്രി വേളകളിൽ ആയിരുന്നു സുഹൈമയുടെ കഠിന പരിശീലനം. കഴിഞ്ഞ തവണ സംസ്ഥാന സ്കൂൾ കായികളയിൽ നേടിയ വെള്ളി നേട്ടം സ്വർണമാക്കി ഉയർത്തിയപ്പോൾ സുഹൈമയുടെ സന്തോഷം കണ്ണീരായി പൊഴിഞ്ഞു. തന്റെ മികച്ച ദൂരമായ 48.33 മീറ്റർ എറിഞ്ഞാണ് സ്വർണം അക്കൗണ്ടിലാക്കിയത്. പ്ലസ് ടു വിദ്യാർത്ഥിനിയാണ്. തൃശൂൾ കുന്നംകുളം മടത്തിപ്പറമ്പിൽ അബ്ദുൾ അസീസ്-റാബിയ ദമ്പതികളുടെ മകളാണ്. സഹോദരൻ ഷംസീർ നാഷണൽ അത്‌ലറ്റായിരുന്നു. ഷെറിൻ സഹോദരിയാണ്. ഈയിനത്തിൽ ഇതേ സ്കൂളിലെ റിദ എം വെങ്കലവും പാലക്കാട് വി എം എച്ച് എസ് എസ് വടവന്നൂർ സ്കൂളിലെ പല്ലവി സന്തോഷ് വെള്ളിയും നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.