4 March 2026, Wednesday

ഇസ്ലാമാബാദിലെ ചാവേര്‍ ആക്രമണം:ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

Janayugom Webdesk
ഇസ്ലാമാബാദ്
February 7, 2026 2:51 pm

ഇസ്ലാമാബാദ് ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ചാവേര്‍ ആയത് സെയ്ഫുള്ളാ അന്‍സാരി എന്നാണ് വിവരം. ആക്രണത്തില്‍ പങ്കുണ്ടെന്ന് പാകിസ്ഥാന്റെ ആരോപണം ഇന്ത്യ തള്ളി. വാർത്താ ഏജൻസിയായ അമാഖിലൂടെയാണ് ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തത്. പ്രത്യയശാസ്ത്രപരമായ എതിരാളികൾ എന്ന് വിശേഷിപ്പിച്ചവർക്കെതിരായ പ്രചാരണത്തിന്റെ ഭാഗമാണ് ആക്രമണം എന്നും ചാവേർ സെയ്ഫുള്ള അൻസാരി ആണെന്നും ഇസ്ലാമിക് സ്റ്റേറ്റ്.

ഇസ്ലാമാബാദിലെ ഷിയാപ്പള്ളിയിൽ ഉണ്ടായ ചാവേർ ആക്രമണത്തിൽ 69 പേരാണ് മരിച്ചത് 169 പേർക്ക് പരുക്കേറ്റിരുന്നു. ആക്രമണത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്ഥാന്റെ ആരോപണം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം തള്ളി. സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് നിർഭാഗ്യകരമാണെന്ന് ഇന്ത്യ പ്രതികരിച്ചു. നടന്നത് ഹീനമായ പ്രവർത്തിആണെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. 

അതേസമയം, പള്ളിയിൽ എത്തിയ അക്രമി അഫ്ഗാനിസ്ഥാൻ സന്ദർശിച്ചിരുന്നതായും ആക്രമണത്തിൽ അഫ്ഗാനിസ്ഥാന് പങ്കുണ്ടെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് ആരോപിച്ചിരുന്നു എന്നാൽ അഫ്ഗാനിസ്ഥാൻ ഈ ആരോപണം തള്ളി. ചാവേർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനില്‍ ഉള്ള അമേരിക്കക്കാർ ജാഗ്രത പാലിക്കണമെന്ന് പാകിസ്ഥാനിലെ യു എസ് എം ബ സി നിർദേശം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.