
പാകിസ്താനിലെ ബലൂചിസ്ഥാനിൽ രാഷ്ട്രീയ റാലിക്ക് നേരെ നടന്ന ചാവേർ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 20ൽ അധികം പേർക്ക് പരിക്കേറ്റു. ബലൂചിസ്ഥാൻ നാഷണൽ പാർട്ടി (ബി എൻ പി) സംഘടിപ്പിച്ച റാലിക്കിടെയാണ് സ്ഫോടനമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുൻ പ്രവിശ്യാ മുഖ്യമന്ത്രിയായിരുന്ന സർദാർ അതൗല്ല മെംഗലിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ക്വറ്റയിലെ ഒരു സ്റ്റേഡിയത്തിൽ നടന്ന റാലിയുടെ പാർക്കിങ് ഏരിയയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആക്രമണത്തെ ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി ശക്തമായി അപലപിച്ചു. “ശത്രുക്കളുടെ ഭീരുത്വം നിറഞ്ഞ പ്രവൃത്തി” എന്ന് ഇതിനെ വിശേഷിപ്പിച്ച അദ്ദേഹം, ഭീകരരുടെ ലക്ഷ്യങ്ങൾ പരാജയപ്പെടുത്തുമെന്ന് വ്യക്തമാക്കി. സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.