27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 23, 2024
December 21, 2024
December 19, 2024
December 18, 2024
December 12, 2024

എറണാകുളത്തെ കൂട്ട ആത്മഹത്യക്ക് പിന്നില്‍ ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പുകാർ; യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു

Janayugom Webdesk
കൊച്ചി
September 13, 2023 4:05 pm

എറണാകുളം കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലുപേരുടെ കൂട്ട ആത്മഹത്യയ്ക്ക് പിന്നില്‍ ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പുകാരുടെ ഭീഷണിയെന്ന് സംശയം. കടമക്കുടി മാടശ്ശേരി നിജോ (39) ഭാര്യ ശിൽപ, മക്കൾ ഏബൽ (7), ആരോൺ(5) എന്നിവരെയാണ് കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവതി ഓൺലൈനില്‍ നിന്ന് വായ്പ എടുത്തിരുന്നു. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതിന് ശേഷം ഇവര്‍ ഭീഷണിപ്പെടുത്തുകയും യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതായാണ് വിവരം.ഇന്നലെയാണ് എണാകുളം ജില്ലയിലെ കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും എബലും ആരോണും വിഷം ഉള്ളില്‍ ചെന്ന് കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു.

സംഭവത്തിൽ വിശദ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: police found threat mes­sages in sil­pas phone loan app kadamakkudy
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.