15 February 2026, Sunday

Related news

February 14, 2026
February 10, 2026
February 9, 2026
February 2, 2026
February 2, 2026
February 1, 2026
January 31, 2026
January 31, 2026
January 31, 2026
January 30, 2026

കൊല്ലം സായ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവം: കേസ് വിശദമായി അന്വേഷിക്കണമെന്ന് മാതാപിതാക്കള്‍

Janayugom Webdesk
കൊല്ലം
January 17, 2026 4:00 pm

കൊല്ലം സായ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസ് വിശദമായി അന്വേഷിക്കണമെന്ന് മാതാപിതാക്കള്‍.കോഴിക്കോട് കടലുണ്ടി സ്വദേശിനിയും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ സാന്ദ്രയുടെ മാതാപിതാക്കളാണ് ആവശ്യപ്പെട്ടത്.മുഖ്യമന്ത്രിക്ക് പരാതി നല്‍കണമെന്നും സായ് സെന്ററിലെ അദ്ധ്യാപകനെതിരെ അന്വേഷിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു .

ക‍ഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ഇരുവരുടെയും മരണവിവരം പുറത്തറിയുന്നത്. ദിവസേനയുള്ള പരിശീലന പരിപാടിയിൽ ഇരുവരും പങ്കെടുക്കാത്തതിനെ തുടർന്ന് മറ്റ് വിദ്യാർഥികൾ മുറിയിലേക്കെത്തുകയായിരുന്നു.കതക് അടഞ്ഞ നിലയിൽ കണ്ടതോടെ ജനലിലൂടെ നോക്കിയപ്പോൾ ഇരുവരെയും മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരിച്ച മറ്റൊരു വിദ്യാർഥിയായ വൈഷ്ണവി കബഡി താരമാണ്. പ്ലസ് ടു വിദ്യാർഥിയായ സാന്ദ്ര അത്ലറ്റിക് താരമാണ്. ഇരുവരുടെയും മരണകാരണം എന്താണെന്ന് വ്യക്തമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.