5 December 2025, Friday

Related news

October 24, 2025
October 23, 2025
September 14, 2025
July 17, 2025
May 5, 2025
January 25, 2025
January 24, 2025
January 24, 2025
January 23, 2025
January 22, 2025

വയനാട് മുന്‍ ഡിസിസി ട്രഷറാര്‍ എന്‍ എം വിജയന്റെ ആത്മഹത്യ: എന്‍ ഡി അപ്പച്ചനെതിരെ നിര്‍ണായക തെളിവുകള്‍

Janayugom Webdesk
വയനാട്
October 24, 2025 12:36 pm

വയനാട് മുന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറാര്‍ എന്‍ എം വിജയന്റെ ആത്മഹത്യയില്‍ എഐസിസി അംഗം എന്‍ ഡി അപ്പച്ചനെതിരെ നിര്‍ണായക തെളിവുകള്‍.പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റ പത്രത്തില്‍ അപ്പച്ചനെതിരെ ഗുരുതര ആരോപണമാണുള്ളത്. എന്‍ഡി അപ്പച്ചന് വിജയന്‍ നല്‍കിയ പണം തിരികെ ചോദിക്കുന്ന ശബ്ജ സന്ദേശം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാലിത് തന്റെ ശബ്ജമല്ലെന്നായിരുന്നു അപ്പച്ചന്‍ അന്വേഷണ സംഘത്തോട് പറഞിരുന്നത്. ശബ്ദം ശാസ്ത്രീയ പരിശോധനയിലൂടെ അപ്പച്ചന്റേതാണെന്ന് വ്യക്തമായി.

വിജയന്റെ ഡയറിക്കുറിപ്പിലൂടെയും എന്‍ഡി അപ്പച്ചന് പണം നല്‍കിയതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.എൻ എം വിജയൻ ആത്മഹത്യയിൽ കഴിഞ്ഞ ദിവസമാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. ആത്മഹത്യാ പ്രേരണാ കേസിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയാണ് ഒന്നാംപ്രതി. മുൻ ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ രണ്ടാംപ്രതിയാണ്. മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ, പി വി ബാലചന്ദ്രൻ എന്നിവർ മൂന്നും നാലും പ്രതികളാണ്.കേസിൽ നേരത്തെ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമ്മർപ്പിച്ചത്.എൻ എം വിജയന്റെ മരണത്തിൽ പൊലീസ് ആത്മഹത്യാ പ്രേരണകുറ്റത്തിന് കെസെടുത്തതിന് പിന്നാലെ കോൺഗ്രസിലെ ഉന്നത നേതാക്കൾക്കെതിരെ കേസെടുക്കുമെന്ന് വ്യക്തമായിരുന്നു. 

സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പൊലീസിനു ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇതോടെ ആത്മഹത്യാ കുറിപ്പിൽ പേര് പരാമർശിച്ച ഐസി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചൻ, ഡിസിസി പ്രസിഡന്റ് കെ കെ ഗോപിനാഥൻ തുടങ്ങിയവർക്ക് കുരുക്ക് മുറുകുകയായിരുന്നു.ഡിസംബര്‍ 25‑നാണ് എന്‍ എം വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27‑ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുരുക്കായത്.

ഐ സി ബാലകൃഷ്ണന്‍, എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍, പി വി ബാലചന്ദ്രന്‍ എന്നിവരുടെ പേരുകളടക്കം വിജയന്‍ കത്തില്‍ പരാമര്‍ശിച്ചിരുന്നു. മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിരുന്നത്.പിന്നാലെ എൻ ഡി അപ്പച്ചനെതിരെ എൻ എം വിജയന്റെ മരുമകൾ നിരന്തരമായി ആരോപണം ഉന്നയിച്ച് രംഗത്തെത്തി.എൻ ഡി അപ്പച്ചൻ എൻഎം വിജയനെ ചതിക്കുകയാണ് ചെയ്തതെന്ന് പത്മജ പറഞ്ഞിരുന്നു.എൻഡി അപ്പച്ചന് നാണമില്ലെന്നും പൊലീസ് അപ്പച്ചനെ പ്രതിയാക്കിയത് വെറുതെയല്ലെന്നും അവർ പറഞ്ഞിരുന്നു. സംഘടനയ്ക്ക് അകത്തു നിന്ന് നിന്ന് തന്നെ വിവിധ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ എൻഡി അപ്പച്ചൻ വയനാട് ഡിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു.

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.