വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറാര്‍ എന്‍ എം വിജയന്റെയും മകന്‍ ജിജേഷിന്റെയും മരണത്തിനിടയാക്കിയ കോഴ ഇടപാടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബത്തേരി അർബൻ ബാങ്കിൽ അനധികൃത നിയമനത്തിന് ഡിസിസി പ്രസിഡന്റായിരുന്ന ഐ സി ബാലകൃഷ്‌ണൻ എംഎൽഎ 17 പേരുടെ പട്ടിക നൽകിയെന്ന് ബാങ്ക് ചെയർമാനായിരുന്ന ഡോ. സണ്ണി ജോർജ് വെളിപ്പെടുത്തി. എന്നാൽ കോഴ നിയമനത്തിന് വഴങ്ങാത്ത തന്നെ പാർടിയിൽനിന്ന് സസ്‌പെൻഡ് ചെയ്‌തെന്നും ഡോ.സണ്ണി പറഞ്ഞു.
നിയമനം വാഗ്‌ദാനംചെയ്‌ത് കോൺഗ്രസ് നേതാക്കൾ പണം വാങ്ങിയവരുടെ പട്ടികയാണ് നൽകിയത്. ഈ കോഴ ഇടപാടിൽ കുരുങ്ങിയാണ് വിജയനും മകനും ജീവനൊടുക്കേണ്ടിവന്നത്. 2021ലായിരുന്നു കോൺഗ്രസ് ഭരണത്തിലുള്ള അർബൻ ബാങ്ക് നിയമനത്തിന്റെ പേരിലുള്ള വെട്ടിപ്പ്. നിയമനം വാഗ്‌ദാനംചെയ്‌ത് ഉദ്യോഗാർഥികളിൽനിന്ന് കോടികൾ വാങ്ങി. അർബൻ ബാങ്കിൽ നിയമനത്തിന് പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചശേഷം ഡിസിസി പ്രസിഡന്റായിരുന്ന ഐ സി ബാലകൃഷ്‌ണൻ പ്രത്യേക യോഗം വിളിച്ചു. എന്നോടും യോഗത്തിൽ പങ്കെടുക്കാൻ പറഞ്ഞു. അർബൻ ബാങ്കിലെ നിയമനമായിരുന്നു അജൻഡ. നിയമനം നൽകേണ്ട 17 പേരുടെ പട്ടിക എനിക്ക് തന്നു.
എന്നാൽ പട്ടിക പരിശോധിച്ചപ്പോൾ റാങ്ക് ലിസ്റ്റിൽ വളരെ താഴെയുള്ളവരുടെയും ലിസ്റ്റിൽ ഇല്ലാത്തവരുടെയും പേരുകളാണെന്ന് മനസ്സിലായി. ഈ നിയമനം നടത്താനാകില്ലെന്ന് ഞാൻ നിലപാടെടുത്തു. റാങ്ക് ലിസ്റ്റ് പ്രകാരം നിയമനം നൽകി. പിന്നീട് നേതാക്കൾക്കെതിരെ കോഴ വിവാദം ഉയർന്നു. പലരും ബാങ്കിലെത്തി ബഹളംവച്ചു. അന്വേഷണം നടത്തിയ കെപിസിസി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്നെ പാർടിയിൽനിന്ന് സസ്‌പെൻഡ് ചെയ്യുന്ന വിചിത്ര നടപടിയാണ് പിന്നീടുണ്ടായത് മുന്‍ പ്രസിഡന്റ് പറയുന്നു.ഉദ്യോഗാർഥികളിൽനിന്ന് വാങ്ങിയ പണം തിരികെ നൽകാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു എൻ എം വിജയൻ കെപിസിസിക്ക് പരാതി നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.