26 January 2026, Monday

Related news

January 23, 2026
January 21, 2026
January 17, 2026
January 16, 2026
January 10, 2026
January 7, 2026
December 30, 2025
December 29, 2025
December 28, 2025
December 26, 2025

ബക്രീദ് ദിനത്തിൽ ആത്മഹത്യ; ‘അല്ലാഹുവിനായി എന്നെ ബലി അർപ്പിക്കുന്നു’ എന്ന് കുറിപ്പ്

Janayugom Webdesk
ലക്നൗ
June 8, 2025 5:53 pm

ബക്രീദ് ദിനത്തിൽ ഉത്തർപ്രദേശിൽ 60 വയസ്സുകാരൻ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. ‘അല്ലാഹുവിനായി എന്നെ ബലി അർപ്പിക്കുന്നു’ എന്ന് കുറിപ്പെഴുതിവെച്ചാണ് വയോധികൻ ജീവനൊടുക്കിയത്. ഇഷ് മുഹമ്മദ് അൻസാരി എന്നയാളാണ് ശനിയാഴ്ച രാവിലെ വീടിന് സമീപത്തെ കുടിലിനുള്ളിൽ വെച്ച് കഴുത്തറുത്ത് ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു. 

“ഒരാൾ ആടിനെ സ്വന്തം കുട്ടിയെപ്പോലെ വളർത്തുകയും പിന്നീട് ബലി നൽകുകയും ചെയ്യുന്നു. അതും ഒരു ജീവിയാണ്. നമ്മൾ സ്വയം ബലി അർപ്പിക്കണം. ഞാൻ അല്ലാഹുവിന്‍റെ ദൂതന്‍റെ നാമത്തിൽ എന്നെത്തന്നെ ബലി അർപ്പിക്കുന്നു.” അൻസാരി ആത്മഹത്യ കുറിപ്പില്‍ എഴുതി. പ്രാഥമിക അന്വേഷണത്തിൽ അൻസാരി സ്വയം മുറിവേൽപ്പിച്ചതാണെന്ന് വ്യക്തമാകുന്നുണ്ടെന്നും തുടര്‍ അന്വേഷണം നടത്തുമെന്നും അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് അരവിന്ദ് കുമാർ വർമ്മ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.