22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

August 23, 2024
March 31, 2024
March 6, 2024
January 15, 2024
December 7, 2023
September 16, 2023
August 26, 2023
August 25, 2023
August 18, 2023
May 17, 2023

സംസ്ഥാനത്ത് ആത്മ ഹ ത്യാനിരക്ക് വർധിച്ചു

Janayugom Webdesk
കൊച്ചി
December 7, 2023 10:02 am

സംസ്ഥാനത്ത് ആ ത്മഹ ത്യനിരക്ക് വർധിക്കുന്നതായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി). 2022ൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആത്മ ഹ ത്യകൾ റിപ്പോർട്ട് ചെയ്ത പട്ടികയിൽ കേരളം നാലാമതാണ്. അപകടമരണങ്ങളും ആത്മ ഹ ത്യയും സംബന്ധിച്ചുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിക്കിമാണ് പട്ടികയില്‍ ഒന്നാമത് (43.1). ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (42.8), പോണ്ടിച്ചേരി (29.7) എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ഒരു ലക്ഷം ജനസംഖ്യയിലെ ആത്മ ഹത്യകൾ വച്ചാണ് നിരക്ക് കണക്കാക്കിയിരിക്കുന്നത്. 28.5 ആണ് കേരളത്തിലെ ആ ത്മഹ ത്യാനിരക്ക്. 10,162 ആത്മഹത്യകളാണ് 2022ൽ സംസ്ഥാനത്ത് നടന്നത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതിലെ 5.9 ശതമാനവും കേരളത്തിലാണ്. 2021ൽ ഇത് 9,549 ആയിരുന്നു. ആത്മഹത്യ ചെയ്തവരിൽ കൂടുതലും പുരുഷന്മാരാണ്, 8,031. സ്ത്രീകളുടെ സംഖ്യ 2,129. സ്വകാര്യ മേഖലകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ് ജീവനൊടുക്കിയവരിൽ 1,004 പേരും. 4,789 കേസുകളിലും മരണകാരണം കുടുംബപ്രശ്നങ്ങളാണെന്നും എൻസിആർബി റിപ്പോർട്ടിൽ പറയുന്നു.

രോഗാവസ്ഥ മൂലം ആത്മഹത്യ ചെയ്തവരുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്. ലഹരിമരുന്നുപയോഗം (1,047), പ്രണയസംബന്ധമായ പ്രശ്നങ്ങൾ (292), കടം (242), തൊഴിലില്ലായ്മ (117), വിവാഹസംബന്ധം (116), തൊഴിൽ സംഘർഷങ്ങൾ (100) എന്നിങ്ങനെയാണ് കാരണങ്ങളും കണക്കുകളും. ആത്മഹത്യ ചെയ്യുന്നവരുടെ തൊഴിൽ അടിസ്ഥാനമാക്കിയുള്ള കണക്കുകളും റിപ്പോർട്ടിലുണ്ട്. സ്വയംതൊഴിൽ ചെയ്യുന്നവർ (991), ബിസിനസ് — 637, കാർഷിക മേഖല 233, ദിവസവേതന തൊഴിലാളികൾ 3,617 എന്നിങ്ങനെയാണ് കണക്കുകൾ. മറ്റേതു രോഗവും പോലെയാണ് മനസിനെ ബാധിക്കുന്ന അസുഖവും. ഉറ്റവരുടെ വിഷമങ്ങൾ തിരിച്ചറിയാൻ ജാഗ്രത പുലർത്തുകയാണ് വേണ്ടതെന്ന് പ്രമുഖ മനോരോഗ വിദഗ്ധന്‍ ഡോ. സി ജെ ജോൺ പറയുന്നു.

Eng­lish Sum­ma­ry: Sui­cide rate has increased in the state
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.