22 January 2026, Thursday

ഡല്‍ഹി മെട്രോയിൽ നിലത്തിരുന്ന് പരസ്യമായി ചുംബിച്ച് കമിതാക്കൾ; പരസ്യമായ പ്രവൃത്തിയിൽ പ്രതികരിച്ച് അധികൃതർ

Janayugom Webdesk
ന്യൂഡല്‍ഹി
May 12, 2023 6:18 pm

ഡല്‍ഹി മെട്രോയിൽ പരസ്യമായി ചുംബിച്ച് കമിതാക്കൾ. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിശദീകരണവുമായി മെട്രോ അധികൃതർ രം​ഗത്തെത്തി. യാത്രക്കിടെ മെട്രോ കോച്ചിന്റെ തറയിൽ ഇരുന്ന യുവാവും യുവതിയുമാണ് പരസ്പരം ചുംബിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അഭ്യർഥനയുമായി മെട്രോ അധികൃതർ രം​ഗത്തെത്തി. യാത്രക്കാർ ഇത്തരം അശ്ലീല പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മെട്രോ സ്റ്റാഫിനെയോസിഐഎസ്എഫിനെ ഉടൻ അറിയിക്കണമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും മെട്രോ അധികൃതർ യാത്രക്കാരോട് അറിയിച്ചു. എന്നാൽ, സോഷ്യൽമീഡിയയിൽ ആളുകൾ കമിതാക്കൾക്ക് അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചു.

മെട്രോ കോച്ചിന്റെ തറയിൽ ഇരിക്കുന്ന ആൺകുട്ടിയുടെ മടിയിൽ പെൺകുട്ടി കിടന്ന് ചുംബിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ എന്നാണ് സംഭവമെന്ന് വ്യക്തമല്ല. അതേസമയം വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത് ശരിയായില്ലെന്ന് ചിലർ അഭിപ്രായ‌പ്പെ‌ട്ടു.

eng­lish sum­ma­ry; Suit­ors kiss­ing in pub­lic on Del­hi Metro; Offi­cials respond­ed to the pub­lic act

you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.