22 January 2026, Thursday

സുഖോയ് യുദ്ധവിമാനം തകർന്ന് വീണു ; പൈലറ്റുമാർ സുരക്ഷിതർ

Janayugom Webdesk
മുംബൈ
June 4, 2024 7:26 pm

മഹാരാഷ്ട്രയിൽ വ്യോമ സേനാ വിമാനം തകർന്നു വീണു. വ്യോമസേനയുടെ സുഖോയ് വിമാനം ആണ് അപകടത്തില്‍പ്പെട്ടത്. മഹാരാഷ്ട്രയിലെ നാസികിൽ ഇന്ന് ഉച്ചയ്ക്ക് 1.20ന് ആയിരുന്നു സംഭവം. പൈലറ്റുമാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. നാസികിലെ ഒസാറിൽ നിന്ന് പുറപ്പെട്ട വിമാനം ഷിരസഗാവ് ഗ്രാമത്തിന് സമീപമുള്ള വയലില്‍ നിയന്ത്രണം വിട്ട് തകര്‍ന്ന് വീഴുകയായിരുന്നു. 

പരീക്ഷണപ്പറക്കലിനിടെയായിരുന്നു അപകടം. സാങ്കേതിക തകരാർ ആണ് അപകടത്തിന് കാരണം എന്നാണ് സൂചന. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസും മെഡിക്കൽ സംഘവും എത്തി പൈലറ്റുമാർക്ക് വൈദ്യസഹായം നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.

Eng­lish Summary:Sukhoi fight­er jet crashed; Pilots are safe
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.