6 March 2026, Friday

Related news

March 6, 2026
March 6, 2026
February 17, 2026
February 15, 2026
February 3, 2026
February 1, 2026
January 21, 2026
January 12, 2026
December 28, 2025
December 24, 2025

ആസാമിൽ സുഖോയ് വിമാനം തകർന്നു വീണ സംഭവം; രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു

Janayugom Webdesk
ന്യൂഡൽഹി
March 6, 2026 9:46 am

ആസാമിലെ കാർബി ആംഗ്ലോങ് ജില്ലയിൽ തകർന്നുവീണ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 MKI യുദ്ധവിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് പൂർവേഷ് ദുരഗ്കർ എന്നിവരാണ് വീരമൃത്യു വരിച്ചത്. പൈലറ്റുമാരുടെ വിയോഗത്തിൽ വ്യോമസേന ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

പരിശീലന പറക്കലിനായി ജോർഹട്ട് വ്യോമതാവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം വ്യാഴാഴ്ച രാത്രി 7:42 ഓടെയാണ് റഡാറുകളിൽ നിന്ന് അപ്രത്യക്ഷമായത്. വിമാനം തകർന്നുവീണ സ്ഥലത്തുനിന്ന് ജോർഹട്ടിലേക്ക് ഏകദേശം 60 കിലോമീറ്റർ ദൂരമുണ്ട്. റഷ്യൻ സാങ്കേതികവിദ്യയിൽ വികസിപ്പിച്ച ഈ വിമാനം നിലവിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ആണ് ഇന്ത്യയിൽ നിർമ്മിക്കുന്നത്. നിലവിൽ വ്യോമസേനയ്ക്ക് 260ലധികം സുഖോയ് വിമാനങ്ങളുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്താൻ വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.