25 December 2024, Wednesday
KSFE Galaxy Chits Banner 2

ബോക്സോഫീസിൽ ഇടിച്ചുകയറി ‘സൂക്ഷ്‌മ ദർശിനി’; ബേസിൽ, നസ്രിയ ചിത്രത്തിന് മികച്ച പ്രതികരണം

Janayugom Webdesk
തിരുവനന്തപുരം
November 24, 2024 9:33 pm

നസ്രിയ നസീമും ബേസില്‍ ജോസഫും ആദ്യമായി നായികാ നായകന്മാരായി എത്തുന്ന ‘സൂക്ഷ്മദര്ശിനി‘ക്ക് ബോക്സോഫീസിൽ മികച്ച പ്രതികരണം.
നവംബര്‍ 22നാണ് ചിത്രം റിലീസായത്. ആദ്യദിനത്തില്‍ തന്നെ ജന്മനസുകളിലേറിയ ചിത്രം നേടിയത് 1.55 കോടി കളക്ഷൻ. നവംബര്‍ 23 ആയപ്പോൾ 3.04 കോടിയിലേക്ക് കളക്ഷൻ ഇരച്ചുകയറി.

ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് എം സി ജിതിനാണ് . ഒരു അയല്‍പക്കത്ത് നടക്കുന്ന രസകരമായ കഥയാണ് ചിത്രം പറയുന്നത്. ഹാപ്പി അവേർസ് എന്റർടെയ്ൻമെന്റ്സിന്റെയും എ വി എ പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ ആണ് നിര്‍മ്മാണം. തിരക്കഥ ലിബിനും അതുലും ചേർന്നാണ്. സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.