26 June 2024, Wednesday
KSFE Galaxy Chits

Related news

June 11, 2024
April 20, 2024
April 18, 2024
April 17, 2024
January 1, 2024
January 1, 2024
November 5, 2023
September 1, 2023
September 1, 2023
August 14, 2023

സുകുമാരന്‍ നായര്‍ ആര്‍എസ്എസുകാരന്‍; അദ്ദേഹത്തിന്റെ ഗണപതിയാരാധനക്ക് വിശ്വാസവുമായി ബന്ധമില്ലെന്ന് സിപിഎം നേതാവ്

Janayugom Webdesk
തിരുവനന്തപുരം
August 2, 2023 10:31 am

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ(എം) നേതാവ് കെ ടി കുഞ്ഞിക്കണ്ണന്‍. പതിനെട്ടുവര്‍ഷം ദണ്ഡും പിടിച്ച് നടന്ന ഒരു ആര്‍എസ്എസുകാരനായ സുകുമാരന്‍നായരുടെ ഗണപതിയാരാധനക്ക് വിശ്വാസവുമായി യാതോരു ബന്ധവുമില്ലെന്ന് കേരളത്തിലെ ഹിന്ദുമത വിശ്വാസികളുള്‍പ്പെടെയുള്ള മതനിരപേക്ഷ സമൂഹത്തിന് മനസിലാക്കാവുന്നതേയുള്ളുവെന്നും അദ്ദേഹം തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി

ആര്‍എസ്എസിന്‍റെ പന്തിയിലിരുന്നുള്ള കളിയാണ് ശാസ്ത്രം- മിത്ത് പരാമര്‍ശത്തില്‍ സുകുമാരന്‍ നായര്‍ നടത്തുന്നതെന്നും കുഞ്ഞക്കണ്ണന്‍ പറഞ്ഞു. വിഷയത്തില്‍ ഹിന്ദുത്വത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് മീന്‍പിടിക്കാനിറങ്ങുന്ന കോണ്‍ഗ്രസുകാരെ ഓര്‍ത്ത് മതനിരപേക്ഷ കേരളം ലജ്ജിക്കേണ്ടതുണ്ടെന്നും പറഞ്ഞു. ഇതുപോലൊരു സംഘി അജണ്ടയില്‍ കളിച്ച് കളിച്ചാണ് അസമിലും മണിപ്പൂരിലും മേഘാലയയിലും മിസോറാമിലും ത്രിപുരയിലും ഗോവയിലും യുപിയിലുമെല്ലാം കോണ്‍ഗ്രസുകാര്‍ ബിജെപിയായതെന്നും അദ്ദേഹം വിമര്‍ശിച്ചു.

വിഭജനവും വിദ്വേഷവുമാണ്ടാക്കാനുള്ള സംഘപരിവാര്‍ അജണ്ടയില്‍സുകുമാരന്‍ നായരുടെയുള്ളം തിളക്കുന്നത് സ്വാഭാവികം. സുകുമാരന്‍ നായരുടേത് വരേണ്യജാതിവര്‍ഗീയബോധത്തിന്റെ പുളിച്ചു തികട്ടലുകളാണെന്ന് ഏത് നായര്‍ക്കും തിയ്യനും പുലയനും മാപ്പിളക്കും മനസിലാവും.മന്നത്ത് പത്മനാഭന്‍ ഉള്‍പ്പെടെയുള്ള സമുദായപരിഷ്‌ക്കരണവാദികള്‍ അസഹനീയവും അശ്ലീലവുമായി കാണുകയും എതിര്‍ക്കുകയും ചെയ്ത ബ്രാഹ്മണാധികാരത്തിന്റെ പ്രത്യയശാസ്ത്ര പുനരുജ്ജീവനവുമായി നടക്കുന്ന ആര്‍എസ് എസിന്‍റെ അജണ്ടയിലാണ് സുകുമാരന്‍ നായര്‍ കയറി പിടിച്ചിരിക്കുന്നത്.ആര്‍എസ്എസിന്റെ പന്തിയിലിരുന്നുള്ള കളിയാണിത്.

അതറിഞ്ഞോ അറിയാതെയോ ഷംസീറിനെതിരെ നിറഞ്ഞാടുന്ന കോണ്‍ഗ്രസുകാര്‍ ശബരിമല വിവാദക്കാലത്തെന്ന പോലെ ഹിന്ദുത്വത്തിന്റെ വര്‍ഗീയധ്രുവീകരണത്തിന് തീ ഊതി പിടിപ്പിക്കുകയാണ്.സുകുമാരന്‍നായരെ ഓര്‍ത്തല്ല ഹിന്ദുത്വത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് മീന്‍പിടിക്കാനിറങ്ങുന്ന കോണ്‍ഗ്രസുകാരെ ഓര്‍ത്താണ് മതനിരപേക്ഷ കേരളം ലജ്ജിക്കേണ്ടത്. അവരെയാണ് ഭയപ്പെടേണ്ടത് ഫേസ് ബുക്ക് കുറിപ്പില്‍ അദ്ദേഹം പറയുന്നു

Eng­lish Sum­ma­ry: Suku­maran Nair is an RSS mem­ber; CPM leader says his Gane­sha wor­ship has noth­ing to do with faith

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.