8 December 2025, Monday

Related news

November 3, 2025
October 18, 2025
October 17, 2025
October 16, 2025
October 7, 2025
September 27, 2025
September 24, 2025
July 27, 2025
June 4, 2025
May 13, 2025

സതീശനോടും, വേണുഗോപാലിനോടുമുള്ള അഭിപ്രായ ഭിന്നതയില്‍ മാറ്റമില്ലെന്ന് സുകുമാരന്‍ നായര്‍

Janayugom Webdesk
തിരുവനന്തപുരം
June 23, 2023 5:17 pm

എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനോടും, പ്രതിപക്ഷ നേതാവ് വി ഡി സീതീശനോടുമുള്ള അഭിപ്രായ ഭിന്നതയില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി സുകുമാരന്‍നായര്‍.

അവസരം നോക്കി തര്‍ക്ക പരിഹാരത്തിനായി പെരുന്നയിലുള്ള എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയ നേതാക്കള്‍ ദോശ കഴിച്ചാണ് മടങ്ങിയതെന്നും സുകുമാരന്‍ നായര്‍ പരിഹസിച്ചു. സംസ്ഥാന സര്‍ക്കാരുമായി പിണക്കവുമില്ലെന്നും, നല്ല ബന്ധമാണ് ഉള്ളതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മാര്‍ ജോസ് പൗവ്വത്തലിന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സതീശനും, വേണുഗോപാലും പെരുന്നയില്‍ എത്തിയതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

തന്‍റെ മര്യാദ കൊണ്ടാണ് സ്വീകരിച്ചത്. രാഷട്രീയം പറ‍ഞ്ഞിരുന്നെങ്കില്‍ പുറത്തിറക്കി വിട്ടേനെയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാരുമായി എന്‍എസ്എസ്സിന് യാതൊരു പിണക്കവുമില്ല. സര്‍ക്കാറിനോടുള്ള അഭിപ്രായഭിന്നത കൊണ്ടല്ല വൈക്കം സത്യാഗ്രഹത്തിന് ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാതിരുന്നതെന്നും പ്രതീകരിച്ചു.

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഇതാദ്യമാണ് സുകുമാരന്‍ നായര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ എത്തുന്നത്. ആ അവസരത്തിലും സതീശനോടും, വേണുഗോപാലിനോടുള്ള തന്റെ എതിര്‍പ്പ് അദ്ദേഹം മറച്ചു വെച്ചില്ല.

Eng­lish Summary:
Suku­maran Nair says there is no change in the dif­fer­ence of opin­ion between Satheesan and Venugopal.

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.