
ആസിഡ് ദേഹത്ത് വീണ് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. തോപ്പുംപടി സ്വദേശി ബിനീഷിനാണ് കൈയ്യിലും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റത്. ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തേവര സിഗ്‌നലില്‍ വെച്ച് മുമ്പില്‍ പോയ ടാങ്കറില്‍ നിന്ന് ആസിഡ് ചോര്‍ന്ന് ദേഹത്ത് വീഴുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ വൈകീട്ടാണ് സംഭവം. എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ടാങ്കര്‍ കടന്നുപോയ ഉടനെ യുവാവിന് നീറ്റല്‍ അനുഭവപ്പെടുകയായിരുന്നു. ബൈക്ക് നിര്‍ത്തി നോക്കിയപ്പോള്‍ വസ്ത്രങ്ങളെല്ലാം കരിഞ്ഞ നിലയിലായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള പൊലിസുകാരനോട് വിവരം പറയുകയും ടാങ്കര്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയുമായിരുന്നു. അപ്പോഴാണ് ടാങ്കറില്‍ സള്‍ഫ്യൂരിക്ക് ആസിഡാണെന്ന് മനസിലായത്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വാഹനത്തില്‍ ആസിഡ് കൊണ്ടുപോയത് എന്നാണ് വിവരം. ഹെല്‍മറ്റ് ധരിച്ചതിനാല്‍ മുഖത്ത് അധികം പൊള്ളലേറ്റിട്ടില്ല. സംഭവത്തില്‍ കുണ്ടന്നൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.